OVS - Latest NewsOVS-Pravasi News

ബനഡിക്ട് പതിനാറാമൻ മാർപാപ്പ ബൗദ്ധിക വിജ്ഞാനത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും പാരമ്പര്യം അവശേഷിപ്പിച്ച് കടന്നു പോകുന്നു

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി ജനിച്ചു. 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു.

പല നിരീക്ഷകർക്കും, 2022 ഡിസംബർ 31-ന് 95-ആം വയസ്സിൽ അന്തരിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ, ആധുനിക ലോകം ദൈവത്തെയും ക്രിസ്ത്യാനിറ്റിയുടെ കാലാതീതമായ സത്യങ്ങളെയും നിരസിക്കുന്നതായി താൻ കണ്ടതിനെ വിമർശിച്ചതിൻ്റേ പേരിൽ ആവും അറിയപ്പെടുക. എന്നാൽ ആഗോള കത്തോലിക്കാ സഭയെ തലമുറകളോളം സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നു.

1984ലും 1986ലും വിമോചന ദൈവശാസ്‌ത്രത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കർദ്ദിനാൾ റാറ്റ്‌സിംഗർ ഇത്‌ മനുഷ്യർക്കിടയിൽ വെറുപ്പം ആക്രമണോത്സുകതയും വളർത്തുന്ന മാർക്‌സിസ്റ്റ്‌ പ്രവണതയാണെന്ന്‌ ആരോപിച്ചു.

ബനഡിക്ട് പതിനാറാമൻ മാർപാപ്പ ബൗദ്ധിക വിജ്ഞാനത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും ക്രിസ്തീയ ലാളിത്യത്തിന്റെയും പാരമ്പര്യം എന്ന വെല്ലുവിളി അവശേഷിപ്പിച്ച് കടന്നു പോകുന്നു.

പരിശുദ്ധ പിതാവേ, നിത്യതയിൽ അങ്ങ് ജീവിതത്തിലുടനീളം സ്നേഹിച്ച കർത്താവിൻ്റെ കരങ്ങളിൽ വിശ്രമിക്കുക.