OVS - Latest NewsOVS-Kerala News

പുനലൂർ കൺവൻഷൻ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ കിഴക്കൻ മേഖലയായ പുനലൂരിൽ നടത്തിവരുന്ന 21-ാമത് ഓർത്തഡോക്സ് കൺവൻഷൻ 2023 ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ മെത്രാസന ആസ്ഥാനമായ ഗ്രിഗോറിയൻ അരമന അങ്കണത്തിൽ വച്ച് പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ മാതൃസ് തൃതീയൻ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി, അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി, വന്ദ്യരായ കോർ എപ്പിസ്കോപ്പാമാർ, റമ്പാച്ചന്മാർ, വൈദിക ശ്രേഷ്ഠർ, അനുഗ്രഹീത പ്രഭാഷകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തപ്പെടുകയാണ്.

ദൈവശബ്ദം പ്രതിധ്വനിക്കുന്ന അനുഗ്രഹീത നിമിഷങ്ങളിൽ പങ്കു ചേരുവാൻ ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നതായി വൈസ് പ്രസിഡൻ്റ് റവ.ഫാ റ്റൈറ്റസ് ജോൺ, ജനറൽ കൺവീനർ റവ.ഫാ. ജോൺസൺ ഡാനിയേൽ, ജനറൽ സെക്രട്ടറി ശ്രീ ഡാനിയേൽ കുട്ടി .വി എന്നിവർ അറിയിച്ചു