ആതുരസേവന രംഗത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ സംഭാവനകൾ അതുല്യം: ജസ്റ്റിസ് സി ജയചന്ദ്രൻ

പരുമല: മലങ്കരയിൽ വിദ്യാഭ്യാസ – ആതുരസേവന രംഗത്ത് ഉജ്ജ്വലമായ നേതൃത്വം നൽകിയ മഹദ്വ്യക്തിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് ജസ്റ്റിസ് സി ജയചന്ദ്രൻ പറഞ്ഞു. ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം പരുമലയിൽ നടത്തിയ യുവജനസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരുമല തിരുമേനിയുടെ ജീവിതം യുവജനങ്ങൾ സ്വജീവിതത്തിൽ മാതൃകയാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അലക്സാണ്ടർ ജോർജ് മുത്തൂറ്റ് മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് നിയാ വർഗീസ് ശങ്കരത്തിൽ, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്, അസ്സോസ്സിയേഷൻ സെക്രട്ടറി അഡ്വ. ബിജൂ ഉമ്മൻ, സെമിനാരി അസിസ്റ്റന്റ് മാനേജർ ഫാ. എൽദോസ് ഏലിയാസ്, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ്, ട്രഷറർ പേൾ കണ്ണേത്ത്, റീജിയണൽ സെക്രട്ടറി അബി എബ്രഹാം കോശി, ഭദ്രാസന വൈസ് പ്രസിഡന്റുമാരായ ഫാ. മോൻസി വർഗീസ്, ഫാ. അജി ഗീവർഗീസ്, മുൻ ട്രഷറർ ജോജി പി. തോമസ്, മുൻ റീജിയണൽ സെക്രട്ടറി മത്തായി ടി. വർഗീസ്, ഭദ്രാസന സെക്രട്ടറിമാരായ ഡോ. കുര്യാക്കോസ് കോച്ചേരിൽ, അബു വീരപ്പള്ളിൽ, എബിൻ ബേബി വള്ളികുന്നം എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ പരുമല സെന്റ്. ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ഓക്‌സിലാ ചികിത്സാ സഹായ നിധി വിതരണം ചെയ്തു. യുവദർശൻ അവാർഡ് വിതരണവും മുൻ കേന്ദ്ര ഭാരവാഹികൾക്ക് ആദരവും നൽകി.