വി.മാർത്തോമാ ശ്ലീഹായുടെ 1950-ാമത് ഓർമ്മ പെരുന്നാളിന്റെ ലോഗോ പ്രകാശനം ചെയ്തു.

മലങ്കര സഭ ഒന്നായി നിരണം വലിയ പള്ളിയിൽ വച്ച് കൊണ്ടാടുന്ന വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിന്റെ ലോഗോ അഭിവന്ദ്യ പിതാക്കന്മാർ പ്രകാശനം ചെയ്തു.

മലങ്കരയിൽ കാതോലിക്കേറ്റ് പുനഃസഥാപിച്ചതിന്റെ 110 മത് വാർഷികവും നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാർക്കും സഭാസ്ഥാനികൾക്കും നിരണം വലിയ പള്ളിയിൽ നൽകിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു ലോഗോ അഭിവന്ദ്യ തിരുമേനിമാർ സഭാസ്ഥാനികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തത്.

error: Thank you for visiting : www.ovsonline.in