പരുമല പെരുന്നാൾ അലോചനാ യോഗം ചേര്‍ന്നു

പരിശുദ്ധനായ പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപ്പെരുനാള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ ആചരിക്കുന്നതിന്റെ ഭാഗമായി ബഹു. കേരളാ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബഹു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. നായരുടെ അദ്ധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. ബഹു. ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍, തിരുവല്ലാ എം.എല്‍എ. മാത്യു ടി. തോമസ്, ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീ. വി.ആര്‍.കൃഷ്ണതേജ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നാല്‍ മധുകാര്‍ മഹാജന്‍, തിരുവല്ലാ ആര്‍.ഡി.ഒ. ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ., എസ്. സുമ, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ്, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, തിരുവല്ലാ ഡി.വൈ.എസ്.പി. രാജപ്പന്‍ റാവുത്തര്‍, തിരുവല്ലാ തഹസീല്‍ദാര്‍ ജോണ്‍ വര്‍ഗീസ്, റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, എക്‌സൈസ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, വാട്ടര്‍ അതോറിട്ടി, കെ.എസ്.ഇ.ബി, അഗ്നിരക്ഷാ വകുപ്പ് ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in