OVS - Latest NewsOVS-Kerala News

മാർ അത്താനാസിയോസ് എക്സലൻസ്സ്‌ അവാർഡ് ഡോ.സാറാ ജോർജ്‌ മുത്തൂറ്റിന്

മലങ്കര ഓർത്തോഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എക്സലനസ്സ്‌ അവാർഡ് ഡോ.സാറാ ജോർജ് അർഹയായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനി യും ഗോവ ഗവർണർ പി.സ്സ്‌ ശ്രീധരൻപിള്ളയും ചേർന്ന് ചെങ്ങാനൂർ ബെഥേൽ അരമനയിൽ ചേർന്ന് സമ്മേളനത്തിൽ നൽകി . നി.വി.ദി ശ്രീ. മാത്യൂസ് മാർ തീമൊത്തിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു.മൂന്ന് ദശാബ്ദത്തിലേറെകാലം വിദ്യാഭ്യാസ രംഗത്ത് നൽകിയ മഹത്തായ സേവനങ്ങളെ ആദരിച്ചാണ് അവാർഡ് നൽകിയത്. ഡൽഹിയിൽ സെന്റ് ജോർജ്ജ് സ്കൂൾ,പോൾ ജോർജ് ഇന്റർനാഷനൽ പബ്ലിക്‌ സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ഡയറക്ടർ ആണ് ഡോ. സാറാ ജോർജ്‌ മുത്തൂറ്റ്.ബാംഗ്ലൂരിലെ എജ്യുക്കേഷൻ ടുഡേയുടെ 2021 വർഷത്തെ വിദ്യാഭ്യാസ ഐക്കൺ ആയി തെരഞ്ഞെടുത്ത ഡോ. സാറാ ജോർജ്ജ് മുത്തൂറ്റിനെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ കോൺക്ലേവ് എജ്യുക്കേഷൻ ഡി എമിനൻസ് 2022 ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയും ആദരിച്ചു.