ബസേലിയോസ് ഹോം കൂദാശ ഓഗസ്റ്റ് 16 -ന് പരിശുദ്ധ കാതോലിക്ക ബാവ നിർവ്വഹിക്കും
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ പാവന സമരണയ്ക്കായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ മുള്ളരിങ്ങാട് നിർമ്മിച്ച “ബസേലിയോസ് ഹോമിൻ്റെ വി.കൂദാശ ആഗസ്റ്റ് 16 ന് വൈകുന്നേരം 4 മണിയോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവ്വഹിക്കും.മലങ്കര സഭ വൈദിക ട്രസ്റ്റി റവ.ഫാ സജി അമയിൽ, അല്‌മായ ട്രസ്റ്റി ശ്രീ.റോണി വർഗീസ്, നിരവധി വൈദികർ, മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മലങ്കര നസ്രാണികൾക്ക് സ്വന്തം ജീവിതം കൊണ്ട് കാട്ടി തന്ന സവിശേഷ മാതൃകയായ സത്യ വിശ്വാസ – സ്വത ബോധ സംരക്ഷണവും, സാമൂഹിക സേവനവും ഒരേ പോലെ സമന്വിയിപ്പിക്കുന്ന വേറിട്ട പ്രവർത്തനരീതിയോടുള്ള ഹൃദയം നിറഞ്ഞ ആദരവും സമർപ്പണവുമാണ് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ നിർമ്മിച്ചു നല്കുന്ന ഈ തണൽ.