OVS - Latest NewsOVS-Pravasi News

OVBS നു സമാപനമായി

റിയാദിലെ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയര്‍ ഗ്രൂപ്പും (STGOPG) സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനും (SGOC) സംയുക്തമായി നടത്തിയ OVBS-2022 നു സമാപനമായി. മെയ് 13 നു ആരംഭിച്ച OVBS 6 ദിവസത്തെ ക്ലാസുകള്‍ക്കും, സ്നേഹവിരുന്നിനും ശേഷം ജൂണ്‍ 3 വെള്ളിയാഴ്ച ആണ് സമാപിച്ചത്. സമാപനദിവസമായ ജൂണ്‍ 3 വെള്ളിയാഴ്ച വി.കുര്‍ബ്ബാനക്ക് ശേഷം OVBS വിദ്യാര്‍ഥികളുടെയും, അദ്ധ്യാപകരുടെയും, റാലി നടന്നു. റാലിക്ക് വികാരി Rev. Fr. റെജി മാങ്കുഴ, STGOPG വൈസ് പ്രസിഡന്‍റ് സോണി സാം, SGOC വൈസ് പ്രസിഡന്‍റ് സന്തോഷ് വര്‍ഗ്ഗീസ്, സണ്ടേസ്കൂള്‍ ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ റിജന്‍ കെ ജോണ്‍, OVBS സൂപ്രണ്ട് സജി സക്കറിയ, കണ്‍വീനര്‍ സാജന്‍ കോശി, STGOPG സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയ്സണ്‍ ജേക്കബ്, എന്നിവര്‍ നേതൃത്വം നല്കി.

പ്രാര്‍ഥനാ ഗാനവും, OVBS തീം സോംഗും ആലപിച്ചു കൊണ്ട് ആരംഭിച്ച സമാപന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പ.ബസേലിയോസ് മാത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വീഡിയോ സന്ദേശം വഴി അനുഗ്രഹ പ്രഭാഷണം നടത്തി. സമാപന സമ്മേളനം വികാരി Rev. Fr. റെജി മാങ്കുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ STGOPG വൈസ് പ്രസിഡണ്ട് സോണി സാം അദ്ധ്യക്ഷത വഹിച്ചു. SGOC റിയാദ് സെന്‍ട്രല്‍ വൈസ് പ്രസിഡന്‍റ് സന്തോഷ് വര്‍ഗ്ഗീസ്, സണ്ടേസ്കൂള്‍ ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ റിജന്‍ കെ ജോണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. OVBS മൊമെന്‍റോ ബഹു. റെജി മാങ്കുഴ അച്ചന്‍, ജോസ് അബ്രഹാമിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഉദ്ഘാടന സമ്മേളത്തിന് ശേഷം OVBS വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ അരങ്ങേറി. എല്ലാ OVBS ക്ലാസ് വിദ്യാര്‍ഥികളും തങ്ങള്‍ പഠിച്ച ബൈബിള്‍ മനപാഠ വാക്യങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.  ഗ്രൂപ്പ് സോംഗ്, ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗ്ഗം കളി, Candle ഡാന്‍സ്, എന്നിവയും വേദിയില്‍ അരങ്ങേറി. ഈ വര്‍ഷത്തെ OVBS ന്റ്റെ ചിന്താ വിഷയത്തെ അടിസ്ഥാനമാക്കി രൂപം കൊടുത്ത സ്കിറ്റ്, ദൃശ്യാവിഷ്കാരം എന്നിവയും, വേദിയില്‍ അവതരിപ്പിച്ചു. അതോടൊപ്പം OVBS അദ്ധ്യാപകര്‍ അവതരിപ്പിച്ച ഗ്രൂപ് സോംങ്ങും, ഉണ്ടായിരുന്നു. ടോജി ജോണ്‍, ബിജി ലിജി, വര്‍ഗ്ഗീസ് മാത്യു, നന്മ സൂസന്‍ എബി എന്നിവര്‍ ഈവാലുവേഷന്‍ പ്രസംഗങ്ങള്‍ നടത്തി. OVBS സൂപ്രണ്ട് സജി സക്കറിയ, സ്വാഗതം ആശംസിക്കുകയും, കണ്‍വീനര്‍ സാജന്‍ കോശി കൃതജ്ഞ്ഞതയും രേഖപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കിറ്റുകളും, അദ്ധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ബഹു. റെജി മാങ്കുഴ അച്ചന്‍ വിതരണം ചെയ്തു.

ബഹു. റെജി അച്ചന്‍  OVBS പതാക താഴ്ത്തുകയും, സമാപന പ്രാര്‍ഥനയോടുകൂടി ഈ വര്‍ഷത്തെ OVBS നു സമാപനമായി