നിയുക്ത മെത്രാപ്പോലിത്തമാരായി തെരഞ്ഞെടുത്ത ആറ് വൈദികസ്ഥാനികള്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

നിയുക്ത മെത്രാപ്പോലിത്തമാരായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്‍ തെരഞ്ഞെടുത്ത ആറ് വൈദികസ്ഥാനികള്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി. ഇന്ന് രാവിലെ പരുമല സെമിനാരിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു. അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസ്യോസ്, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നി പിതാക്കന്മാര്‍ സംബന്ധിച്ചു. ജൂലൈ 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍വെച്ചാണ് മെത്രാപ്പോലീത്താ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കുന്നത്.

ഏബ്രഹാം റമ്പാന്‍- ഫാ. ഏബ്രഹാം തോമസ്്

തോമസ് റമ്പാന്‍ – ഫാ. പി.സി. തോമസ്

ഗീവര്‍ഗീസ് റമ്പാന്‍ – ഫാ. ജോഷ്വാ പി. വര്‍ഗീസ്

ഗീര്‍ഗീസ് റമ്പാന്‍- ഫാ. വിനോദ് ജോര്‍ജ്ജ്

ഗീവര്‍ഗീസ് റമ്പാന്‍ – ഫാ. റെജി ഗീവര്‍ഗീസ്

സഖറിയാ റമ്പാന്‍- ഫാ. സഖറിയാ നൈനാന്

…ലോകം അവര്‍ക്ക് യോഗ്യമല്ലായിരുന്നു

error: Thank you for visiting : www.ovsonline.in