പരസ്പര സഹകരണവും സ്നേഹവും ഉണ്ടെങ്കിൽ ദാരിദ്ര്യ രഹിത സമൂഹം സൃഷ്ടിക്കാം: ഗീവർഗീസ് മാർ കൂറിലോസ്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുടെ മിഷൻ പ്രസ്ഥാനമായ സ്ലീബാ ദാസ സമൂഹത്തിൻ്റെ നേതൃത്വത്തിൽ വാകത്താനം പുത്തൻചന്ത സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്  പോൾസ് ഓർത്തഡോക്സ് മിഷൻ പള്ളിയിൽ വച്ച് 2022 മെയ് മാസം 8 ഞായറാഴ്ച സ്ലീബാ ദാസ സമൂഹം അദ്ധ്യക്ഷൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ഇടവക സന്ദർശനവും മേഖലാ സമ്മേളനവും നടന്നു.

രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭി.തിരുമേനി കാർമ്മികത്വം വഹിച്ചു. തുടർന്ന് പുതുപ്പള്ളി സെൻ്റ്. ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ചിങ്ങവനം സെൻ്റ്.ജോൺസ് ഓർത്തഡോക്സ് പള്ളി എന്നിവടങ്ങളിലെ ആളുകളെയും ഉൾപ്പെടുത്തി മേഖലാ സമ്മേളനം നടത്തപ്പെട്ടു. പ്രസ്ഥാനം വൈസ് പ്രസിഡൻ്റും ഇടവക വികാരിയുമായ ഫാ. പി. കെ. തോമസ്, സ്‌ളീബാ ദാസ സമൂഹം ജനറൽ സെക്രട്ടറി ഫാ. സോമു. കെ. ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി.

പരസ്പര സഹകരണവും സ്നേഹവും ഉണ്ടെങ്കിൽ വ്യക്തികളും കുടുംബങ്ങളും സമൂഹവും സ്വയം പര്യാപ്തമാകുമെന്നും അങ്ങനെ ദാരിദ്ര്യമില്ലാത്ത ലോകം സൃഷ്ടിക്കുവാൻ നമുക്ക് കഴിയുമെന്നും ഈ ദർശനമായിരുന്നു സ്ഥാപക പിതാവ് ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് എന്നും അഭി. തിരുമേനി സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് രണ്ട് പെൺകുട്ടികൾക്ക് വിവാഹ സഹായവും മൂന്ന് വിധവകൾക്ക് ചികിത്സാ സഹായവും അഭി. തിരുമേനി നൽകി. മെത്രാപ്പോലീത്തായായി 31 വർഷം പൂർത്തീകരിച്ച അഭി. തിരുമേനിയെ ഇടവക ആദരിച്ചു. ആശിർവ്വാദത്തിനു ശേഷം നടന്ന സ്നേഹവിരുന്നോടെ മേഖലാ സമ്മേളനം അവസാനിച്ചു.

error: Thank you for visiting : www.ovsonline.in