തഴക്കര യുവജന പ്രസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ ഭവന നിർമ്മാണ സഹായത്തിൻ്റെ ആദ്യ ഭവനത്തിന് തറക്കല്ലിട്ടു

തഴക്കര സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ ഭവന നിർമ്മാണ സഹായത്തിൻ്റെ ആദ്യ ഭവനത്തിന് തറക്കല്ലിട്ടു.

പുതിയകാവ് കത്തിഡ്രലിൻ്റെ കീഴിലുള്ള മുള്ളികുളങ്ങര സെൻ്റ. ജോർജ് ഓർത്തഡോക്സ് ചാപ്പൽ ഇടവകാഗമായ നിർദ്ധനരായ ഒരു കുടുബത്തിനാണ് ഭവനം നിർമിച്ച് നൽകുന്നത്. പരിശുദ്ധ കാതോലിക്കാ ബാവയുടെ സഹോദരൻ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തഴക്കര യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന സൂം പ്രയർ മീറ്റിങ്ങിൻ്റെ 100-ാം മത് പ്രർത്ഥനോയോട് അനുബന്ധിച്ചണ് പ്രസ്ഥാനം പത്തു ലക്ഷം രൂപ ചിലവ് വരുന്ന ആദ്യ ഭവനത്തിന് ചാപ്പലിൻ്റെ പ്രധാന പെരുന്നാൾ ദിവസം(2022 മെയ് ഏഴ്, ശനി) തറക്കല്ലിട്ടത്. കോട്ടയം പഴയ സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഡോ. റെജി മാത്യൂ, കത്തിഡ്രൽ വികാരിയും യുവജനപ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റുമായ റവ.ഫാ.എബി ഫിലിപ്പ്, അസിസ്റ്റൻ്റ് വികാരിയും പ്രസ്ഥാനത്തിൻ്റെ ചിഫ് അഡ്വസറുമായ റവ.ഫാ. ജോയ്സ് വി. ജോയ്സ് ചാപ്പൽ വികാരി റവ.ഫാ. ലിനു തോമസ്, കട്ടച്ചിറ സെൻ്റ്. മേരിസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. തോമസ് മാത്യു കൊറ്റമ്പള്ളിൽ എന്നിവർ നേതൃത്വം നൽകി, കത്തിഡ്രൽ ട്രസ്റ്റി ശ്രീ.പി. ഫിലിപ്പോസ്, സെക്രട്ടറി ശ്രീ. അനി വർഗ്ഗീസ്, ഭവന നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന ഇടവകാഗംവും സ്നേഹ കൺസ്ട്രക്ഷൻ ഉടമയുമായ ശ്രീ.സജി പി. ജോഷ്വ, യുവജന പ്രസ്ഥാന ഭദ്രാസാന കമ്മിറ്റി അംഗംവും നടക്കാവ് വാർഡ് മെമ്പറുമായ ശ്രീ. വിനു ഡാനിയേൽ, തഴക്കര വാർഡ് മെമ്പർ ശ്ര അനിൽ കല്ലറക്കൽ, വഴുവാടി വർഡ് മെമ്പർ ശ്രീ. ഇടിച്ചാണ്ടി കെ.വി, പുതിയകാവ് വാർഡ് മെമ്പർ ശ്രീ.തോമസ് മാത്യു, മുള്ളികുളങ്ങര വാർഡ് മെമ്പർ ശ്രീ. തോമസ് വർഗ്ഗീസ്, ശ്രീ.ഷിബു ഡാനിയേൽ, ശ്രീ. സുമോദ് മാമ്മൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.