പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി

മാവേലിക്കര / പുതിയകാവ്: സുപ്രീം കോടതി വിധി അട്ടിമറിച്ച് ഓർത്തഡോക്സ് സഭയെ തകർക്കുക എന്ന ലക്ഷ്യത്തോടെ സഭാ ബിൽ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ മാവേലിക്കര പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

കത്തീഡ്രൽ വികാരി ഫാ. എബി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. സൈമൺ കെ വർഗീസ് കൊമ്പശ്ശേരിൽ, കത്തീഡ്രൽ മുൻ സെക്രട്ടറി ശ്രീ. ജി.കോശി തുണ്ടുപറമ്പിൽ, കത്തീഡ്രൽ സെക്രട്ടറി ശ്രീ. അനി വർഗ്ഗീസ്, ബിനു തങ്കച്ചൻ, വി.ജി. വർഗിസ്, വിനു ഡാനിയേൽ, റെജിൻ മാത്യൂ തോമസ്, സജി പി.ജോഷ്വാ, എബ്രഹാം, കത്തീഡ്രൽ യുവജന പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് എബ്രഹാം സി. ഫിലിപ്പ്, സെക്രട്ടറി അതുൽ ഉമ്മൻ ചെറിയാൻ , ട്രഷറർ ടിനു ഇടിക്കുള തോമസ്, സജി പി. ജോഷ്വാ, ജെറി ചാക്കോ, ജിനോ മാത്യൂ തങ്കച്ചൻ, ഷെബിൻ ഫിലിപ്പ്, നിധിമോൾ ടി.സണ്ണി, ഷാരോൺ തോമസ്, അബിൻ വി ജോൺ, ജോബെൽ ജോസഫ് എന്നിവർ പങ്കെടുത്തു.