പ്രതിഷേധജ്വാല നടത്തി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

പിറവം: മലങ്കര സഭ തർക്കത്തിൽ രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിൻ്റെ അന്തിമവിധി മറിക്കടക്കുവാൻ ചർച്ച് ബിൽ എന്ന പേരിൽ സർക്കാർ നടത്തുന്ന ഗൂഢ നീക്കത്തിന് ഏതിരെ ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പാമ്പാക്കുടയിൽ പ്രതിഷേധ ജ്വാല നടത്തി. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ജോമോൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സഭ വക്താവ് ഫാ . ഡോ. ജോൺസ് എബ്രഹാം കോനാട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. നാട്ടിൽ അരാജകത്വം സൃഷ്ട്ടിക്കാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം കൂട്ടിചേർത്തു. പാമ്പാക്കുട വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല പാമ്പാക്കുട വാർ മേമ്മോറിയൽ സമാരകത്തിൽ സമാപിച്ചു. സഹവികാരി ഫാ. ടോം ബേബി, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്, യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, റീജിയണൽ സെക്രട്ടറി നിഖിൽ.കെ.ജോയി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗ്രിഗറി ജോൺ, ബിൻജോ ബേബി, അൽക്ക മരിയ തോമസ്, മേഖല ഭാരവാഹികളായ ഐസക്ക് പുത്തൂരാൻ, അനൂപ് ജോണി, ബേസിൽ സജി, ബേസിൽ ജോൺ, അൻസൺ മുളക്കുളം, ആൽഡ്രിൻ കോലഞ്ചേരി, ബിൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in