OVS-Kerala News

പരുമല ആശുപത്രി കാര്‍ഡിയോളജി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

പരുമല സെന്‍റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്‍റെ ഒന്നാം വാർഷികാഘോഷം 14/03/2022 ഉച്ചയ്ക്ക് 3 മണിക്ക് നടത്തപ്പെട്ടു. നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ IAS മുഖ്യാതിഥി ആയിരുന്നു. പരുമല ആശുപത്രിയുടെ സാമൂഹികസേവന കർമ്മ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി നൽകിയ വീൽചെയർ വിതരണത്തിന്‍റെയും, ഹൃദയ ചികിത്സാരംഗത്ത അതിനൂതന സാങ്കേതിക വിദ്യയായ OCT (Optical Coherence Tomography) യുടെയും ഉദ്ഘാടനം കളക്ടർ നിർവ്വഹിച്ചു. പത്തനംതിട്ട ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കടപ്ര വില്ലേജ് ഓഫീസർ ശ്രീ. ബിജുമോൻ പാപ്പച്ചനെ ആദരിച്ചു. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി, അഡ്വ. ബിജു ഉമ്മന്‍ (Association Secretary, MOSC), ഫാ. ഡോ. റജി മാത്യു (Principal, Orthodox Theological Seminary, Kottayam), ഫാ. വിനോദ് ജോര്‍ജ് (Manager, Parumala Seminary), ഐ. തോമസ് (Sabha Managing Committee Member), രാജു വേങ്ങല്‍ വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം (Hospital Managing Committee Member), ഫാ. എം. സി. പൗലോസ് (CEO, Parumala Hospital), ഡോ. മഹേഷ് നാലിന്‍ കുമാര്‍ (HOD & Sr. Consultant, Cardiology), ഡോ. എസ്. രാജഗോപാല്‍ (Director & Sr. Consultant, Cardiothoracic Surgery) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. സജന്‍ അഹമ്മദ് Z (Sr. Consultant, Cardiology) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.