OVS - Latest NewsOVS-Kerala News

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പരസ്പര സൗഹൃദവും സഹകരണ മനോഭാവവും ഉണ്ടാകുവാനും ഏവരും പ്രാര്‍ത്ഥിക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ അധിനിവേശത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന വിധികള്‍ അനുസരിച്ച് സഭ മുഴുവനും ഒന്നായി നിന്ന് മുന്നോട്ടു പോകണമെന്നും സുന്നഹദോസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫാ. ഏബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തിലാട്ട് എന്നിവരെ സുന്നഹദോസ് അംഗീകരിച്ചു.

കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റുകള്‍ സുന്നഹദോസ് അംഗീകരിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, കുറിയാക്കോസ് മാര്‍ ക്ലീമീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.

1. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി

2. 2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍

3. 3. യൂഹാനോന്‍ മാര്‍ മിലിത്തോസ് – ബാംഗ്ലൂര്‍ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി

4. 4. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ് പ്രസിഡന്റ്

5. 5. സഖറിയാ മാര്‍ നിക്കോളാവോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ്

6. 6. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷന്‍സ് പ്രസിഡന്റ്

7. 7. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍, മിഷന്‍ ബോര്‍ഡ് പ്രസിഡന്റ്

8. 8. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചര്‍ച്ച് ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ്

9. 9. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് – നാഗ്പൂര്‍ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ്

10. 10. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് – ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡന്റ്

11. 11. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ്, വൈദിക സംഘം-ബസ്‌ക്യോമോ അസ്സോസിയേഷന്‍ പ്രസിഡന്റ്

12. 12. അലക്‌സിയോസ് മാര്‍ യൗസേബിയോസ് – സഭാ പബ്ലിക് സ്‌കൂളുകളുടെ മാനേജര്‍, സണ്ടേസ്‌കൂള്‍-ബാലസമാജം പ്രസിഡന്റ്

13. 13. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് – മര്‍ത്തമറിയം സമാജം-നവജ്യോതി മോംസ് പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ്, മീഡിയ വിംഗ് പ്രസിഡന്റ്, എം.എം.സി. സ്‌കൂള്‍സ് മാനേജര്‍

14. 14. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് പ്രസിഡന്റ്, സണ്ടേസ്‌കൂള്‍ ഒ.കെ.ആര്‍ പ്രസിഡന്റ്

15. 15. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്

16. 16. യാക്കോബ് മാര്‍ ഏലിയാസ് – മിഷന്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ്

17. 17. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് – പ്രാര്‍ത്ഥനാ യോഗം പ്രസിഡന്റ്, ചര്‍ച്ച് അക്കൗണ്ട്‌സ് കമ്മറ്റി പ്രസിഡന്റ്

18. 18. ഡോ. സഖറിയ മാര്‍ അപ്രേം – എം.ഒ.സി.കോര്‍പ്പറേറ്റ് കോളേജ് പ്രസിഡന്റ്

19. 19. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്

20. 20. ഡോ. ഏബ്രഹാം മാര്‍ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്