മലങ്കര അസോസിയേഷന്‍: മുഖ്യ വരണാധികാരി ചുമതലയേറ്റു

കോലഞ്ചേരി: ഫെബ്രുവരി 25-ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായ ഡോ. സി.കെ. മാത്യു ഐ.എ.എസ്. കോലഞ്ചേരിയില്‍ എത്തി ചുമതലയേറ്റു. അസോസിയേഷന്റെ നടത്തിപ്പ് സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി. രാജസ്ഥാന്‍ കേഡറിലെ 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2003-ല്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചു. ഇപ്പോള്‍ ബാംഗ്‌ളൂര്‍ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ സിവില്‍ സര്‍വ്വീസ് കുടുംബമാണ് സി. കെ. മാത്യുവിന്റേത്. പിതാവ് ശ്രീ. സി. കെ. കൊച്ചുകോശി, മൂത്ത സഹോദരന്‍ ശ്രീ. സി. കെ. കോശി എന്നിവരുടെ പാത പിന്തുടര്‍ന്നാണ് മാത്യുവും സര്‍വ്വീസിലേക്ക് പ്രവേശിച്ചത്. പിതാവും, സഹോദരനും അസ്സോസിയേഷന്റെ മുഖ്യവരണാധികാരികളായി ഇതിനു മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ നടക്കുന്നത്. പ്രധാന വേദിയായ കോലഞ്ചേരിയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ഫാ. മോഹന്‍ ജോസഫ് (പി.ആര്‍.ഒ)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in