മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബജറ്റില്‍ ലക്ഷ്മിക്ക് ഇടമുണ്ട്

കോട്ടയം: കാരാപ്പുഴ തെക്കുംഗോപുരം ലക്ഷ്മിക്ക് സഹായഹസ്തവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. കോട്ടയം വാകത്താനത്ത് ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ ലഭിക്കുന്ന വസ്തുവില്‍ ഭവനം നിര്‍മ്മിക്കുവാന്‍ സഭ ആഗ്രഹിക്കുന്നു. എന്നാല്‍ കോട്ടയം കാരാപ്പുഴ പ്രദേശത്തു തന്നെ ലക്ഷ്മിക്ക് സൗകര്യപ്രദമായി മൂന്ന് സെന്‍റ് സ്ഥലം ആരെങ്കിലും നല്‍കുകയാണെങ്കില്‍ ഭവനം പൂര്‍ണ്ണമായും നിര്‍മ്മിച്ചു നല്‍കുവാന്‍ സഭ തയ്യാറാണെന്ന് പരിശുദ്ധ ബാവാ അറിയിച്ചു. ഇന്ന് മനോരമയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ലക്ഷ്മിയുടെ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തോട് പരിശുദ്ധ ബാവാ പ്രതികരിച്ചത്. ലക്ഷ്മിയുടെ ജീവിത സാഹചര്യം നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി ഓഫീസ് ചുമതല വഹിക്കുന്ന വൈദികരെ ബാവാതിരുമേനി ചുമതലപ്പെടുത്തുകയും ചെയ്തു.

error: Thank you for visiting : www.ovsonline.in