OVS - Latest NewsOVS-Pravasi News

ബ്രിസ്ബനിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു.

ബ്രിസ്ബൻ: ഓസ്ടേലിയായിലെ ബ്രിസ്ബൻ കേന്ദ്രീകരിച്ച് 2008-ൽ രൂപീകരിച്ച സെൻ്റ് ജോർജ് ഇൻഡ്യൻ ഓർത്തോഡോക്സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ഇന്ന് വികാരി ഫാ. ജാക്സ് ജേക്കബിന്റെ മുഖ്യ കാർമികത്വത്തിൽ തറക്കല്ലിട്ടു. ബ്രിസ്ബനിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ പള്ളിയാണിത്.

ഇടവക മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലിത്ത ജനുവരി 22ാം തീയതി ശനിയാഴ്ച വൈകിട്ട് 5.30-ന് ഓൺലൈൻ മുഖേന ഈ ദിവ്യ ചടങ്ങിനെ അനുഗ്രഹിച്ചു അഭിസംബോധന ചെയ്യുകയുണ്ടായി.

2019-ൽ പള്ളിയുടെ കെട്ടിട നിർമാണത്തിനായി മക്കെൻസിയിൽ വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് പള്ളി പണിയുന്നത്. മുറൂക്ക സെൻ്റ് ബ്രണ്ടൻസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഡാൻ റെഡ് ഹെഡ്, ആർക്കിടെക്ട് പീറ്റർ ബോയ്സ്, കെട്ടിട നിർമാതാവ് വസിലീസ്, ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിൻ ജയിംസ്, സെക്രട്ടറി അജോ ജോൺ, നേതൃത്വം നൽകി. പള്ളി നിർമാണ കമ്മിറ്റി കൺവീനർ ജിതിൻ തോമസ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.