OVS - Latest NewsOVS-Kerala News

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കോലഞ്ചേരി:-ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളി) ഫെബ്രുവരി 25 ന് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാഥമിക ഒരുക്കങ്ങൾആരംഭിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ അഭി ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി, അഭി ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി , അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി , വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, സഭാ വക്താവ് ഫാ. ഡോ. ജോൺ സ് എബ്രാഹം കോനാട്ട് എന്നിവർ പ്രസംഗിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  അസോസിയേഷൻ നടത്തുന്നതിനായി വിവിധ കോർ-കമ്മറ്റികളെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിമാർ, സഭാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.