നിയമത്തിന്റെ സംരക്ഷകർ ആകണ്ടവർ പരമോന്നത നീതിപീഠത്തിന്റെ വിധികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കണം

നിയമം പഠിച്ചവരും, ന്യായാധിപപീഠം അലങ്കരിച്ചവരും സത്യം അറിഞ്ഞിട്ടും അത് മറച്ചു വെക്കുകയൂം, ഇന്ത്യയുടെ പരമോന്നത നീതിപീഠം അന്തമാ വിധി കല്പിച്ചതുമായ വിഷയത്തിൽ പൊതു സമൂഹത്തെയും, സർക്കാരുകളെയും തെറ്റ് ധരിപ്പിക്കുന്ന തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതും, യാതൊരു നീതിബോധവും ഇല്ലാതെ ഏകപക്ഷീയമായി, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പരമോന്നത നീതിപീഠത്തെ പോലും അവഹേളിക്കുന്ന തരത്തിൽ ഒരു പെരുമാറുകയും ചെയുന്നത് ദുഖകരമാണ്. ഇത്തരം പരസ്യ പ്രസ്‌താവനകൾ രാജ്യദ്രോഹമായി കണക്കാക്കണം. നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള മലങ്കര സഭ തർക്കം പല വേദികളിലും, സമതികളിലും ചർച്ച ചെയുകയും, മാറി മാറി വന്ന സർക്കാരുകൾ മന്ത്രി സഭ സമിതികളെ വെച്ച് പരിഹരിക്കാൻ നോക്കിയിട്ടും പരിഹാരം കാണാതെ വന്നപ്പോൾ മറു വിഭാഗം തന്നെ ആണ് സമിതികളിലോ, സമവായ ചർച്ചകളിലോ ഞങ്ങൾക്ക് വിശ്വാസം ഇല്ല. ബഹു. സുപ്രീം കോടതിയിൽ ആണ് ഞങ്ങൾക്ക് വിശ്വാസം എന്ന് പറഞ്ഞു ഈ വിഷയം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ മുമ്പിൽ എത്തിച്ചത്. 1958, 1995, 2002, വിധികൾ തുടർച്ചയായി മലങ്കര സഭ സമാധാനത്തിനായി നീതിപീഠം നല്കിയപ്പോഴും അതിനു എതിരെ ചിറ്റമ്മ നയം പ്രഖ്യാപിച്ചു സഭയിലും, സമൂഹത്തിലും അരക്ഷിതാവസ്ഥ ഉണ്ടാക്കുവാൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചവർക്ക് ഓശാന പാടുന്ന റിട്ടയേർഡ് നായാധിപന്മാർ ചെയ്യുന്നത് രാജ്യ ദ്രോഹവും, നിയമ വ്യവസ്ഥയോട് ഉള്ള അവഹേളനവും ആണ് 2017 ലെ ബഹു. സുപ്രീം കോടതി വിധിയോട് കൂടെ മലങ്കര സഭയിൽ സമാധാനം സാധ്യമായി. ഇപ്പോൾ അതിനെ മറികടക്കുവാൻ റെഫറണ്ടം എന്ന തുക്ലക് ആശയം കൊണ്ടുവരുന്നത് മലങ്കര സഭയിൽ ഒരിക്കലും സമാധാനം ഉണ്ടക്കരുത് എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്. വിശ്വാസ സമൂഹം ഈ ചതി തിരിച്ചറിയണം. ബഹു. സുപ്രീം കോടതി ഒരു വിഷയത്തിൽ അന്തിമ വിധി കൽപ്പിച്ചു കഴിഞ്ഞ ശേഷം ഏത് എങ്കിലും തരത്തിൽ ആ വിധിയെ ഇല്ലാതെ ആക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ ബഹു. കോടതി സ്വമേധയാ നടപടി എടുക്കണം. കാരണം ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ നിയമ വ്യവസ്ഥയെ തന്നെ തകിടം മറിക്കുവാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇവിടുത്തെ സാധാരണ പൗരന്റെ സംരക്ഷണവും, ആശ്രയവും ബഹു. കോടതികൾ ആണ്. നിയമം അറിയുന്നു എന്ന് പറയുന്നവർ പോലും നിയമ വിരുദ്ധമായി പ്രസ്താവനകൾ നടത്തുമ്പോൾ നഷ്ടമാകുന്നത് ഈ സാധാരണ ജനത്തിന്റെ പ്രീതീക്ഷയാണ്. രാജ്യത്ത് അരാജകത്വം ഉണ്ടക്കുവാനെ അത് ഉപകരിക്കു. നിയമവും, രേഖകളും കാറ്റിൽ പറത്തി ആളുകളുടെ ഭൂരിപക്ഷം നോക്കി നിയമം നടപ്പാക്കാം എന്ന് പറയുമ്പോൾ കശ്‍മീരിൽ ജനഹിത പരിശോധന നടത്തി ഇന്ത്യ തീരുമാനം എടുക്കുമോ? ഒരു ജില്ലയിലെ ജനഹിത പരിശോധന നടത്തി ജില്ലാ കളക്ടറെ നിയമിക്കുമോ? ഒരു പഞ്ചായത്ത് മെമ്പറെ എങ്കിലും റഫറണ്ടം നടത്തി മാറ്റുവാൻ പറ്റുമോ ? പിന്നെ ഈ തുക്ലക്ക് ആശയത്തിന്റെ പ്രസക്തി മലങ്കര സഭയിൽ എത്രത്തോളം ആണ് ? ബഹു. കേരള സർക്കാർ ഈ ചതിയിൽ വീണു മണ്ടത്തരം കാണിക്കില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. കാരണം ഇത് ഇന്ത്യൻ നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയാണ്.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാരിന് അതിനെ പിന്തുണക്കുവാൻ കഴിയില്ല. മലങ്കര സഭയിൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ ഉള്ള ഒരു ശാശ്വത സമാധാനം ആണ് ആവശ്യം. വരും തലമുറയെ ഒരു വ്യവഹാരത്തിലേക്ക് തള്ളിവിടുവാൻ സഭ ആഗഹിക്കുന്നില്ല. ബഹു. സുപ്രീം കോടതി വിധി പക്ഷം പിടിക്കാതെ നടപ്പിലക്കുക മാത്രമാണ് അതിനു പരിഹാരം. ഒരു പള്ളിയും ഒരു മെത്രാപോലിത്തമാരും കൊണ്ടുപോകുന്നില്ല. 1934 ലെ ഭരണഘടന പ്രകാരം എല്ലാവര്ക്കും അവരവരുടെ ദേവാലയങ്ങളിൽ ആരാധനയിൽ സംന്ധിക്കുന്നതിന് ഒരു തടസവും ഇല്ല. നിയമം അനുശാസിക്കുന്ന, 1934 ഭരണഘടനയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണ സംവിധാനം ഇടവകകയിൽ ഉണ്ടാക്കുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നത്. ഒരു വിശ്വാസിയെയും തടയാൻ ആ നിയമത്തിൽ പറയുന്നില്ല. തെറ്റായ വാർത്തകളും, പരസ്യ പ്രസ്താവനകളിലും, വശമാവദരായി വിശ്വാസികൾ വഞ്ചിക്കപ്പെടരുത്. അത്തരം ഹീനമായ പ്രവർത്തനങ്ങളിൽ നിന്ന് നേതൃത്ത്വ സഥാനത്ത് നിൽക്കുന്നവർ പിന്മാറണം എന്നാണ് അഭ്യർത്ഥിക്കുവാൻ ഉള്ളത്. ചുന്നവ കുപ്പായവും കുരിശു മാലയും ആടുകളെ പായച്ചയാ മേച്ചിൽ കണ്ടെത്തുവാൻ ആണ്. അവരെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന കുൽസിത മാർഗത്തിൽ നിന്ന് എല്ലാവരും പിന്തിയണം. സമാധാനം തകർക്കുവാൻ പല ആളുകളും പല വേഷത്തിൽ ചുറ്റും ഉണ്ട് എന്ന ബോധ്യം നമുക്ക് ഉണ്ടാവണം. സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുവാൻ എല്ലാവരും പ്രാത്ഥിക്കണം.

സ്നേഹത്തോടും, പ്രാർത്ഥനയോടും കൂടെ
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത

error: Thank you for visiting : www.ovsonline.in