യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുക സഭകളുടെ ദൗത്യം :- പരിശുദ്ധ കാതോലിക്കാ ബാവ

തിരുവല്ല: യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുകയാണ് സഭകളുടെ ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ. മർത്തോമ്മ സഭാ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു തിരുമേനി.

മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സഭ ഐക്യം ശക്തിപ്പെടുത്താനും പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തീമോത്തിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ബിഷപ്പ് ഡോക്ടർ തോമസ് സാമുവേൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമാ സഭ സെക്രട്ടറി റവ.കെ.ജി ജോസഫ് ഫാ.അലക്സാണ്ടർ ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in