നീതിയുടെ കാവലാൾ മലങ്കരസഭയുടെ അമരത്ത്

മലങ്കര സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ സാധാരണ വിശ്വാസ സമൂഹത്തിനു വലിയ പ്രതീക്ഷയാണ് ഉളവായിരിക്കുന്നത്. നീതിക്കുവേണ്ടി അനേകം വർഷങ്ങൾ കോടതികളിലും വക്കീൽ ഓഫീസുകളിലും കയറിയിറങ്ങിയ പിതാവ് അനുഭവിച്ച കഷ്ടപ്പാടുകൾക്കും വേദനകൾക്കും പരിഹാസങ്ങൾക്കും കണക്കില്ല.

എന്റെ ഓർമയിൽ അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി എന്നു കേൾക്കുമ്പോൾ ആദ്യം വരുന്നത്‌ 2007 ലെ ഒരു സുപ്രീം കോടതി വിധി ദിനം ആണ്. 2002 ൽ കോടതി നിരീക്ഷണത്തിൽ നടന്ന മലങ്കര അസോസിയേഷന് ശേഷം പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവ നൽകിയ പോലീസ് പ്രൊട്ടക്ഷൻ കേസിൽ ഹൈക്കോടതി നൽകിയ വിധി സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നത് ആയിരുന്നു. ഇടവക പള്ളികൾ സ്വാതന്ത്രമാണെന്നും അവർക്കു അസോസിയേഷനിൽ നിന്നും വിട്ടു പോകാം എന്നുമുള്ള ഹൈക്കോടതി വിധി സഭയിൽ വലിയ പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാക്കിയത്. ഇതിനു എതിരെ നൽകിയ അപ്പീലിൽ 2007 ഏപ്രിൽ മാസം പ്രമാദമായ ഹൈക്കോടതി വിധി തെറ്റാണെന്ന് ബഹു സുപ്രീം കോടതി വിധി പ്രഖ്യാപ്പിച്ചു. ഈ വിധി ദിവസം കോടതിയിൽ ഉണ്ടാകുവാനുള്ള ഭാഗ്യം ലഭിച്ചു. വിധി വന്നതിനു ശേഷം കോടതി വളപ്പിൽ വച്ച് വിഘട അൽമായ നേതാക്കൾ ഈ കഷ്ടനുഭവ ആഴ്ചയിൽ മെത്രാപ്പൊലിത്തയും വൈദികരും കോടതി കയറി ഇറങ്ങുന്നതിനു കളിയാക്കി സംസാരിക്കുന്നത് കേട്ടു. അവരുടെ കുപ്പായധാരികൾ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചിട്ട് ആണ് ഈ കളിയാക്കൽ. തന്റെ ഭൗത്യം തിരിച്ചറിഞ്ഞ അഭിവന്ദ്യ തിരുമേനി നടത്തിയ പോരാട്ടങ്ങൾ ഒരു പക്ഷേ 2017 July 3ന് ആയിരിക്കും പൊതു സമൂഹം തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വരുമ്പോൾ തിരുമേനി ഒരു ഹോട്ടലിലും താമസിച്ചിട്ടില്ല. എതെകിലും പള്ളിയിലെ പാർസനജ് ആണ് ഇതിനായി തിരഞ്ഞെടുക്കുക. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ ആയിരുന്നു താമസം. ഒരു പക്ഷേ കേരളത്തിന് പുറത്തു തിരുമേനി ഏറ്റവും കൂടുതൽ യാമനമസ്കാരങ്ങൾ ചൊല്ലിയ ദേവാലയം എന്ന ബഹുമതിയും ഈ കത്തീഡ്രലിനു സ്വന്തം. ഒരു റൊട്ടിയും പൊതിഞ്ഞു കൊണ്ടുപോയി വക്കീൽ ഓഫീസിൽ പകൽ മുഴുവൻ പ്രാർത്ഥനയോടെ ഇരുന്ന് സഭയുടെ നീതിക്കായി ഉയർത്തിയ വാദമുഖങ്ങൾ ഒരിക്കലും വൃഥാവായില്ല എന്നു കാലം തെളിയിച്ചു. സഭക്ക് ലഭിക്കേണ്ട നീതി ലഭിക്കാൻ അദ്ധ്വാനിച്ച നല്ല ഇടയൻ തന്റെ ആടുകളെയും തുല്യനീതി നൽകി നയിക്കും എന്നതിൽ രണ്ട് പക്ഷം ഇല്ല.

ഡൽഹിയിലെ വിശ്വാസ സമൂഹം പ്രത്യേകിച്ച് കത്തീഡ്രൽ അംഗങ്ങൾ നന്ദിയോടെ ഓർക്കുന്നു. കേരളത്തിലെ തനതായ പലവ്യഞ്ജനങ്ങൾ മായം കൂടാതെ വിശ്വാസികൾക്കു ലഭ്യമാക്കുന്നതിനായി

കണ്ടനാടു ഭദ്രാസനത്തിൽ നിന്നും എത്തിക്കുന്ന സംവിധാനത്തിനും തുടക്കമാവാൻ തിരുമനസ്സിൻ്റെ നേതൃത്വം സഹയകമായി. ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങലാകുന്നതും ഏവർക്കും പരിചിതമാണ്. വളരെ നല്ല ഡിമാൻഡ് ആണ് പ്രതിഭ ഉൽപ്പന്നങ്ങൾക്ക് ഇവിടെ. അനേകർക്ക് ജീവനോപാധിയും സമൂഹത്തിൽ അവഗണിക്കപ്പെടുന്ന രോഗികളെയും അശരണരെയും കരുതുവാൻ ‘ പ്ര ‘ എന്ന അക്ഷരം കൊണ്ട് അനേകം പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ പിതാവിന്, പരിശുദ്ധ പിതാവേ എന്ന വിളിക്കു യോഗ്യൻ. മലങ്കര സഭ മക്കൾ ഒന്നു കൂടി ആർത്തു ചൊല്ലും “പട്ടിണിപാവങ്ങൾക്കെന്നും തുണയായ്

രോഗികൾ ദു:ഖിതർക്കാലംബമായ്

പതിനായിരങ്ങൾ തൻ മക്കൾക്കിടയനായ്

ഐശ്വര്യ സമ്പൂർണ്ണനായി വാഴ്ക

ഐശ്വര്യസമ്പൂർണ്ണനായി

വാഴ്ക

ജോജി വഴുവാടി

ന്യൂഡൽഹി

error: Thank you for visiting : www.ovsonline.in