വടുവഞ്ചാൽ ദേവാലയത്തിന്റെ പരിശുദ്ധ മുറോൻ കൂദാശയും പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും

വടുവഞ്ചാൽ: സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ പെട്ട വടുവഞ്ചാൽ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി 69 വർഷങ്ങൾക്കു മുൻപ് ആരംഭിച്ച് , പല സ്ഥലങ്ങളിൽ മാറ്റി നിർമിച്ച്, 40 വർഷം മൻപ് 15 ഇടവക അംഗങ്ങൾ നിർമ്മിച്ച ഈ ദേവാലയം ജീർണ്ണാവസ്ഥയിൽ നിന്ന് 62 ഇടവകാംഗങ്ങളും മറ്റ് അനേകം വിശ്വാസികളുടെ പ്രാർത്ഥനയോടുകൂടിയ സഹായ സഹകരണംകൊണ്ട് പുനർനിർമ്മിച്ച് കൂദാശയ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. 2021 സെപ്റ്റംബർ 24, 25 ( വെള്ളി, ശനി ) തീയതികളിൽ ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിനോടൊപ്പം പരിശുദ്ധ ദേവാലയ മൂറോൻ കൂദാശ സൽത്താൻ ബത്തേരി ഭദാസന മെത്രാപോലിത്ത അഭിവന്ദ്യ എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനിയുടെ മുഖ്യ കാർമകത്വത്തിൽ നിലക്കൽ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെയും, മാവേലിക്കരെ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെയും സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മുൻ വികാരിമാരെയും, മുതിർന്ന പൗരൻമാരെയും ആദരിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in