Outside KeralaOVS - Latest News

കതോലിക്കാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടു യാക്കോബായ വിഭാഗം നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

യാക്കോബായ വിഭാഗത്തിലെ അൽമായ ഫോറം ഓർത്തഡോക്സ് സഭാഗങ്ങൾക്ക് എതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി ബഹു സുപ്രിം കോടതി ഓർത്തഡോക്സ് സഭയുടെ മറുപടിക്കായി ‘ 8 ‘ ആഴ്ചത്തേക്ക് മാറ്റി.

ഓർത്തഡോക്സ് സഭ നടത്തുന്ന മലങ്കര മെത്രാപ്പോലീത്താ, കതോലിക്കാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് നൽകിയ ഇടക്കാല ഹർജി ദീർഘനേരത്തെ വാദത്തിന് ഒടുവിൽ അനുവദിക്കാൻ കഴിയില്ല എന്നറിയിക്കുകയും ചെയ്തു. ഇത് കോടതി അലക്ഷ്യ ഹർജിയാണ് അതിൽ ഉൾപ്പെടുന്നതെ പരിഗണിക്കു എന്ന് കോടതി അറിയിച്ചു.

ഇതിനിടയിൽ മലങ്കര സഭാ തർക്ക വിഷയം വീണ്ടും മീഡിയേഷന് വിടണം എന്നും ശബരിമല കേസ് പോലെ 9 അംഗ ബഞ്ചിന്റെ പരിഗണനക്ക് വിടണം എന്നാവശ്യപ്പെട്ട് നൽകിയ മറ്റൊരു ഇൻർവെൻഷൻ പെറ്റിഷൻ കോടതി വാദം കേട്ട് തള്ളുകയും ചെയ്തു. ഇതൊന്നും ഇനി അനുവദിക്കാൻ കഴിയില്ല എന്ന കോടതി കർശന നിലപാട് സ്വീകരിച്ചതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണം എന്നുള്ള വാദം അംഗീകരിച്ച് തളളി പിൻവലിച്ചതായി ഉത്തരവായി.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി.യു. സിങ്ങ് , ജയന്ത് ഭൂഷൻ, എസ് ശ്രീകുമാർ, സദറുൾ അനാം, സുധീർ എന്നിവർ ഹാജരായി