EditorialOVS - Latest NewsOVS-Kerala News

ന്യൂനപക്ഷ വർഗീയ പ്രവണതകളെ കണ്ണടച്ച് താലോലിക്കുന്ന വ്യത്യസ്തനാം മെത്രാൻ അറിയുന്നതിന്…

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പിതാക്കന്മാർ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന ആശയങ്ങളും പൊതുസമൂഹം എപ്പോഴും വളരെ ഗൗരവത്തോടെയും ശ്രദ്ധയോടെയുമാണ് നോക്കി കാണാറുള്ളത്. വിഷയങ്ങളെ ഇഴകീറി പരിശോധിച്ചും പഠിച്ചും രാജ്യത്തിനും പൊതുസമൂഹത്തിനും ക്രൈസ്തവ സമുദായത്തിനും ഗുണകരമായ നിലയിൽ അവർ ആത്മീയ ഭൗതിക മേഖലകളിൽ നൽകിയിട്ടുള്ള ബൗദ്ധിക സംഭാവനകൾ വളരെ ശ്രേഷ്ഠമാണ്. അതിനാൽ തന്നെ സ്വയനിയന്ത്രിതമായ അച്ചടക്കവും ഔചിത്യബോധവും ഉത്തരവാദിത്വവും മലങ്കര സഭയുടെ ആത്മീയ സ്ഥാനികൾ തങ്ങളുടെ രാഷ്ട്രീയ- സാമൂഹിക താല്പര്യങ്ങൾക്ക് മുകളിൽ സദാ വെച്ച് പുലർത്തേണ്ടതാണ്. കേരള ക്രൈസ്തവ പൊതുതാല്പര്യങ്ങൾക്കും നിലപാടുകൾക്കും കുറുകെ ചാടി പരസ്യമായി തന്നിലെ വർണ്ണ വ്യത്യസ്തത പ്രകടിപ്പിച്ചു അതിസാമർഥ്യം കാട്ടാതെയിരിക്കാനുള്ള ഔചിത്യബോധവും സാമാന്യമര്യാദയും അപ്പോസ്തോലിക സഭകളിലെ ബുദ്ധിജീവി പരിവേഷകരായ മെത്രാന്മാരും പുരോഹിതരും വെച്ച് പുലർത്തണം.

എന്നാൽ അടുത്ത കാലത്തായി മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ മിലിത്തോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് തീർത്തും നിരുത്തരവാദപരവും സമൂഹത്തിൽ സഭയ്ക്കും വിശ്വാസികൾക്കും അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലുള്ള പ്രസ്താവനകളും പ്രതിലോമകരമായ നിലപാടുകളുമാണ് എന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ വിലയിരുത്തുന്നു. ഒരു വിഷയത്തിൽ അനുകൂലമായോ പ്രതികൂലമായോ ബോധ്യങ്ങളും നിലപാടുകളുമുണ്ടാകുമെങ്കിലും പക്വതയോടെ നിലപാട് സ്വീകരിക്കേണ്ട പല പൊതുവിഷയങ്ങളിലും രാഷ്ട്രീയപക്ഷം ചേർന്നും വസ്തുതകളെ തികച്ചും ഏകപക്ഷീയമായും പൊതുവികാരം മാനിക്കാതെയും പരസ്യമായി അപഗ്രഥിക്കുന്നത് അനുചിതവും അനവസരത്തിലുള്ളതുമാണ്. മലങ്കര സഭയുടെ സഹോദര സഭയും, കേരള എക്യൂമെനിക്കൽ കൂട്ടായ്‌മയിലെ അംഗ സഭയുമായ സീറോ മലബാർ സഭയുടെ പാലാ രൂപതാ മെത്രാൻ അദ്ദേഹത്തിന്റെ അജഗണങ്ങൾക്കു നൽകിയ ജാഗ്രത സന്ദേശത്തിൽ സൂചിപ്പിക്കുന്ന ഗൗരവ വിഷയങ്ങളെ ഇടത് – തീവ്ര ഇസ്ലാമിസ്റ്റുകളെകാളും വാശിയോടെ തിരുത്താനും വിമർശിക്കാനും മലങ്കര സഭയുടെ ഒരു മെത്രാന് എന്ത് അവകാശവും ആവശ്യവും?

കാലഘട്ടത്തിന്റെ വസ്തുതകളും ഭാവി അപകടങ്ങളും മനസിലാക്കി കൃത്യമായി പ്രതികരിക്കുന്നതിലും സ്വസമുദായത്തെ ബോധവത്കരിക്കുന്നതിലും എപ്പോഴും ജാഗ്രത കാട്ടുന്ന സീറോ മലബാർ സഭയുടെ ഒരു രൂപതയുടെ നിലപാടുകളെ പിന്തുണയ്ക്കാനും തിരുത്താനും അവരുടേതായ സംവിധാനങ്ങളുള്ളപ്പോൾ അഭി. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി ചില മാധ്യമങ്ങളുടെ വഞ്ചനാപരമായ കച്ചവട താല്പര്യങ്ങൾക്ക് അനുസൃതമായ തിരക്കഥയ്ക്ക് രംഗപടം നൽകിയത് അങ്ങയുടെ സ്ഥിരം കേവല രാഷ്ട്രീയ പക്ഷപാത മനോഭാവത്തിനും അപ്പുറം കേരളത്തിലെ “വിശേഷപ്പെട്ട മതേത്വര മറ” പറ്റി നീങ്ങുന്ന ഒരു കൂട്ടം തീവ്രമതവാദികൾക്കു കൊടുത്ത “ലൈഫ് ലൈൻ” കൂടിയായിപ്പോയി. അഭി. മിലിത്തോസ് തിരുമേനി പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധ്യമാവുന്നവയല്ല എന്ന് മാത്രമല്ല, അഭി. പാലാ രൂപതാ മെത്രാൻ പറഞ്ഞ ഒരു വിവാദ വാക്കിലെ ശരി തെറ്റുകൾക്കപ്പുറം ലഹരിയിലും, സ്വർണ്ണ കടത്തിനും, ഇതരമത പ്രേമത്തിനും ഒക്കെ പുറകിൽ കേരളത്തിലെ രാഷ്ട്രീയ – മാധ്യമ പ്രസ്ഥാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ തണൽ പറ്റി നടക്കുന്ന അപകടകരമായ ചില പ്രവണതകളിലേക്കും അതിന്റെ ഗുണഭോകതാക്കളെ പറ്റിയും ഒരു തുറന്ന് ചർച്ചയുണ്ടാക്കുന്നത് എല്ലാ മതസ്ഥർക്കും രാഷ്ട്രീയ അനുഭാവികൾക്കും ഒരു സ്വയം ശുദ്ധീകരണത്തിനും തുടർപഠനത്തിനും ജാഗ്രതയ്ക്കും അവസരം നൽകും എന്നാണ് നിഗമനം.

അഭി.തിരുമേനിയുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ലഭിക്കുന്ന മാധ്യമ ശ്രദ്ധ വ്യക്തിപരമല്ല എന്നുള്ളതു കൊണ്ടു തന്നെ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിലപാടായി അവയെല്ലാം പുറത്തു വരുന്നു എന്നത് മലങ്കര സഭയ്ക്കും വിശ്വാസികൾക്കും ആശങ്കാജനകവും അരോചകവുമാണ്. മലങ്കര സഭയുടെ നിയമവും ചട്ടവും കീഴ് വഴക്കങ്ങളും വൈദീകർക്കും വിശ്വാസികൾക്കും എന്നത് പോലെ തന്നെ എല്ലാവർക്കും ബാധകമാണ് എന്ന പ്രത്യേകം ഓർമ്മപ്പെടുത്തലിന്റെ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. അഭി. മാർ മിലിത്തോസ് മെത്രാപ്പോലീത്തയുടെ വ്യകതിഗത അഭിപ്രായങ്ങളുടെ പാപഭാരവും സൽപ്പേരും ചുമക്കേണ്ട ബാധ്യത സഭയ്‌ക്കോ വിശ്വസികൾക്കോ ഇല്ല എന്നത് കൊണ്ടു തന്നെ വിവാദ വിഷയങ്ങളിലെ തല്പര മാധ്യമ ചർച്ചകളിലും പൊതുവേദികളിലും മലങ്കര സഭയുടെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറണം എന്നു ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ അഭ്യർത്ഥിക്കുന്നു.

മാർ മിലിത്തിയോസ് മെത്രാൻ, വലിയ ബുദ്ധി ജീവിയും മതേതര കാവലാളുമാണ് എന്ന്, ഇടത് രാഷ്ട്രീയ അഭിനവേശത്തിന്റെ പേരിലോ സംഘപരിവാർ വിരോധത്തിന്റെ പേരിലോ തെറ്റിദ്ധരിക്കുന്നവർ നാൾ ഇതുവരെ ഇവിടത്തെ സംഘടിത ന്യുനപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെ സത്യസന്ധ്യമായ ഒരു നിലപാട് പറഞ്ഞു കേട്ടിട്ടുണ്ടോ??

ഈ മെത്രാൻ ഏകപക്ഷീയമായി നടത്തുന്ന എല്ലാ ഫാസിസിസ്റ് വിരുദ്ധ പോരാട്ടങ്ങളെയും മഹത്വവലകരിക്കുന്ന നമ്മളിൽ പോലുമുള്ള ചിലർക്ക്, ഇവിടത്തെ ഇടത് പക്ഷ സർക്കാർ പ്രതിരോധത്തിലാക്കുന്ന സമയങ്ങളിൽ മാത്രം കൃത്യമായി ഓടി എത്തി നടത്തുന്ന അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, ഇവിടത്തെ സുടാപ്പി പൊളിറ്റിക്‌സിന് ഒരു പോറലമേൽപിക്കാത്ത ഒരു പ്രേത്യേക ഫാസിസിസ്റ് വിരുദ്ധ പോരാട്ടമാണ് എന്ന് മനസിലാകാത്തത്, മെത്രാന്റെ കുബുദ്ധിയിലേക്ക് ചുരുങ്ങുന്നത് കൊണ്ടാണോ?

മതതീവ്രവാദത്തതിനെ എതിരെയാണ് നിലപാട് എങ്കിൽ അതിൽ സംഘി – സുടാപ്പി- കമ്മി വേർതിരിവ് ഇല്ലാതെ കൃത്യമായും സമയോചിതമായും ഇടപെടണം.. അല്ലെങ്കിൽ ബുദ്ധിയുള്ള ജനം തല്പര കക്ഷികൾക്ക് വേണ്ടി നടത്തുന്ന കേവലം നാണം കെട്ട ” പാദ സേവ” യായി താങ്കളുടെ ഫാസിസിസ്റ് പോരാട്ടത്തെ കാണൂ.

വാൽകഷ്ണം: അഭി.പാലാ രൂപതാദ്ധ്യക്ഷൻ ഉയർത്തിയ ലഹരിയുടെ വ്യാപന-വിപണന പ്രക്രിയയിലെ അപകടരമായ മതതാല്പര്യങ്ങൾ എന്ന വിഷയം ഒറ്റക്കണ്ണുള്ള പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടാടെയാണ് കേൾക്കുന്നത് എന്ന് ധ്വനിയിൽ വിസ്മയം പരത്തി പ്രതികരിക്കുന്നുണ്ടെങ്കിലും ഈ വിഷയവും ഇപ്പോഴത്തെ വിവാദ വാക്കുമൊക്കെ 2017 നവംബറിൽ തന്നെ യൂറോപ്യൻ ഫൌണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (EFSAS) ഒരു പഠന റിപ്പോർട്ടായി പ്രസിദ്ധീകരിച്ചിട്ടുള്ളതും മാസങ്ങൾക്കു മുൻപേ ഒരു മലയാള യൂട്യൂബ് ചാനലിൽ കൂടെ ഇത്തരം വിഷയത്തിൽ ജാഗ്രതയുള്ള ആയിരക്കണക്കിനാളുകൾ കണ്ട് അറിഞ്ഞുതമാണ്.

 

EFSAS Report >>

എഡിറ്റോറിയൽ:
ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ