OVS - Latest NewsOVS-Kerala News

ബസേലിയോസ് ഹോം – OVS ഭവന നിർമാണ പദ്ധതി

കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അനശ്വര സ്മരണയ്ക്കായി പരിശുദ്ധ പിതാവിന്റെ നാമത്തിൽ മുളളരിങ്ങാട്‌ സെന്റ് മേരീസ് ഗത്സമൻ ഓർത്തഡോക്സ് ഇടവകയിലെ ഒരു കുടുംബത്തിന്റെ ഭവനം എന്ന സ്വപ്നം ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പൂർണമായി ഏറ്റെടുത്തു. ഭാഗ്യസ്മരണാർഹനായ പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മലങ്കര നസ്രാണികൾക്കു കാട്ടി തന്ന സവിശേഷ മാതൃകയായ സത്യ വിശ്വാസവും സ്വത്വബോധ സംരക്ഷണവും വിട്ടു വീഴ്ച്ചയില്ലാതെ കൊണ്ട് പോകുന്നതിനു ഒപ്പം, സാക്ഷാൽ ദൈവപുത്രനായ മിശിഹാ തമ്പുരാൻ കല്പിച്ചതു പോലെ സമൂഹത്തിൽ കൈത്താങ്ങലുകൾക്ക് അർഹരായ സഹോദരങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകുകയെന്നത് ഒരു കർത്തവ്യമായി OVS ഉൾകൊള്ളുന്നു. ഇതിന് അടിവരയിട്ടു കൊണ്ട് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ സെപ്റ്റംബർ നാലാം വാരത്തോടെ കൂടി “ബസേലിയോസ് ഹോം ” എന്ന് ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിയ്ക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ -2020 ; ശ്രീ. ജോർജ് പൗലോസ് ( ജോയി മുളളരിങ്ങാട്‌)