ആത്മീയ ശക്തി നിറഞ്ഞ ഹൃദയത്തിൻ്റെ ഉടമ ആയിരുന്നു മൈലപ്ര മാത്യൂസ് റമ്പാൻ – മാർ സേവേറിയോസ്

മൈലപ്ര : നോമ്പും ഉപവാസവും തപസ്സും ഭക്ഷണമായി സ്വീകരിച്ചു കൊണ്ട് ജീവിത വിശുദ്ധി പ്രാപ്തമാക്കിയ ഋഷിവര്യൻ ആയിരുന്നു വന്ദ്യ മൈലപ്ര മാത്യൂസ് റമ്പാച്ചൻ എന്ന് ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മൗനം ജീവിതത്തിൻ്റെ ഭാഗമാക്കി അതിലൂടെ ആത്മീയ ശക്തി നിറഞ്ഞ ഹൃദയത്തിൻ്റെ ഉടമ ആയി റമ്പാച്ചൻ രൂപാന്തരപ്പെട്ടു എന്നും മാർ സേവേറിയോസ് കൂട്ടിചേർത്തു. മൈലപ്ര മാർ കുരിയാക്കോസ് ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന മാത്യൂസ് റമ്പാച്ചൻ്റെ മുപ്പതാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭി. ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ജോർജ് മാത്യൂ കോർ എപ്പിസ്കോപ്പ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനവും അനുമോദനവും അനുബന്ധിച്ച് നടത്തി.ഓർമ്മപ്പെരുന്നാൾ ദിവസം സന്ധ്യാ നമസ്‌ക്കാരത്തിന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ കാർമ്മികത്വം വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് കബറിടം സന്ദർശിച്ചു പ്രാർത്ഥിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, ആശ്രമം സുപ്പീരിയർ വന്ദ്യ നാഥാനിയേൽ റമ്പാൻ, അഡ്മിനിസ്ട്രേറ്റർ ഫാ. പി.വൈ. ജെസ്സൻ, ഫാ. വി.എ സ്റ്റീഫൻ, ഫാ.വർഗീസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in