പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 30-ാം ഓര്‍മ്മദിനം

കുന്നംകുളം :- മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, 36 വര്‍ഷമായി കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്നു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 30-ാം ഓര്‍മ്മദിനം കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ സെന്‍റ്.ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ വച്ച് 2021 ഓഗസ്റ്റ് മാസം 10-ാം തീയതി ചൊവ്വാഴ്ച്ച ഭക്തി നിര്‍ഭരമായി ആചരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അദ്ധ്യക്ഷനായ അഭിവന്ദ്യ. കുരിയാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതും, സഭയിലെ അഭിവന്ദ്യ പിതാക്കന്‍മാരായ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, സഖറിയ മാര്‍ നിക്കോളോവസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മ്മികത്വം നിര്‍വ്വഹിക്കുന്നതുമാണ്.

ഓഗസ്റ്റ് 10-ാം തീയതി രാവിലെ 7.00 മണിക്ക് പ്രഭാത നമസ്ക്കാരം, 8.00 മണിക്ക് വി.കൂര്‍ബാന, തുടര്‍ന്ന് അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അനുസ്മരണ സമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്‍മാരോടൊപ്പം സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പ്രബുദ്ധ കേരളം ചീഫ് എഡിറ്റര്‍ സ്വാമി നന്ദാത്മജ്ഞാനന്ദ എന്നിവര്‍ പങ്കെടുക്കുന്നതാണ്.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വൈദികര്‍ക്കും, പ്രത്യേകം ക്ഷണിക്കപ്പെട്ട സഭാ സ്ഥാനികള്‍ക്കും മാത്രമെ അരമന ചാപ്പലിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

പരിപാടികള്‍ സഭയുടെ ഒദ്യോഗികമായ ഫേയ്സ് ബുക്ക് പേജുകളായ MOSC News Bullettin,Catholicate News,Gregorian TV,Kunnamkulam Diocese Media എന്നിവകളിലും MOSC Media യൂട്യൂബ് ചാനലിലും, പ്രാദേശിക ടി.വി ചാനലുകളായ സി.സി. ടീവി പ്രാദേശികം – നമ്പർ 49, എ.സി.വി -പ്ലസ് 115- ലും തല്‍സമയം സംപ്രക്ഷണം ചെയ്യുന്നതാണ്.

കുന്നംകുളം മെത്രാസന കൗണ്‍സില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

error: Thank you for visiting : www.ovsonline.in