ലോകത്തിന് മാതൃക ആക്കുവാൻ കഴിയുന്ന ജീവിതത്തിന് ഉടമ ആയിരുന്നു പരിശുദ്ധ ബാവ – കെ. യു ജെനീഷ് കുമാർ

മൈലപ്ര : മതത്തിനും ജാതിക്കും അതീതമായി മനുഷ്യരെ സ്നേഹിച്ച വ്യക്തിത്വത്തിന് ഉടമയാണ് പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി. ലോകത്തിന് മുഴുവൻ മാതൃക ആക്കുവാൻ കഴിയുന്നത് ആയിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ജീവിതം എന്ന് അഡ്വ.കെ. യു ജെനിഷ് കുമാർ എംഎൽഎ പറഞ്ഞു. മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ വെച്ച് നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിലയ്ക്കൽ, തുമ്പമൺ അടൂർ – കടമ്പനാട് ഭദ്രാസന മേഖലകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുസ്മരണ യോഗം *’ഇടയസ്മരണ’* യിൽ മുഖ്യ അനുസ്മരണ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശനങ്ങളെ ഭയന്ന് നിലപാടുകളിൽ വെള്ളം ചേർക്കാൻ ആഗ്രഹിക്കാത്ത പിതാവായിരുന്നു പരിശുദ്ധ ബാവ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലയ്ക്കൽ ഭദ്രാസന അധിപൻ അഭി. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളും പ്രതിബന്ധങ്ങളും അതിജീവിച്ച് പരിശുദ്ധ സഭയെ നയിച്ച വലിയ പിതാവാണ് പരിശുദ്ധ ബാവ തിരുമേനി എന്ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലയാള മനോരമ പത്തനംതിട്ട അസിസ്റ്റൻ്റ് എഡിറ്റർ ശ്രീ. വർഗീസ് സി.തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. റോണി വർഗീസ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപിക ഡോ. താര കെ. സൈമൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കേ. തോമസ്, കേന്ദ്ര ട്രഷറർ ജോജി പി.തോമസ്, കേന്ദ്ര സെക്രട്ടറിമാരായ ശ്രീ.സോഹിൽ വി.സൈമൺ, ശ്രീ.നിതിൻ മണക്കാട്ടുമണ്ണിൽ, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിജു തോമസ്, ഫാ. പി.വൈ ജസ്സൻ, ശ്രീ. രെഞ്ജു എം.ജെ, ശ്രീ.ഫിന്നി മുള്ളനിക്കാട്, ഫാ.റോയ് തൈക്കൂട്ടത്തിൽ,ഫാ.ബിജു മാത്യു, ഫാ.ലൈജു, എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in