ദേവലോകത്തു കബറടങ്ങുന്ന നാലാമത്തെ കാതോലിക്കാ ബാവ

പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കപ്പെടുന്ന നാലാമത്തെ കാതോലിക്കാ ആണ് പ. പൗലോസ് രണ്ടാമന്‍ ബാവാ. ദേവലോകം വാങ്ങി അരമന പണി കഴിപ്പിച്ച പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ തന്‍റെ പിന്‍ഗാമികളെല്ലാം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കപ്പെടണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിന്‍പ്രകാരം പിന്‍ഗാമികളായ പ. ബസേലിയോസ് ഔഗേന്‍ ബാവാ, പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവര്‍ മുന്‍ഗാമിയുടെ ആഗ്രഹപ്രകാരം അവിടെ കബറടങ്ങി. ആ മഹത് പാത പിന്തുടര്‍ന്ന് പ. പൗലോസ് രണ്ടാമന്‍ ബാവായും സ്വന്ത ദേശവും താന്‍ ഭരിച്ച ഭദ്രാസനാസ്ഥാനവും വിട്ട് കാതോലിക്കേറ്റ് അരമനയില്‍ കബറടക്കപ്പെടുന്നു.

അമേരിക്കന്‍ ഭദ്രാസന ഇടയന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസിനെ കബറടക്കിയതും കാതോലിക്കേറ്റ് അരമനയിലാണ്. അടുത്ത കാലത്ത് പുതുക്കിപണിത കാതോലിക്കാമാരുടെ കബര്‍ മുറിയില്‍ ദേവലോകത്തു കബറടങ്ങുന്ന അഞ്ചാമത്തെ സഭാപിതാവായി പ. പൗലോസ് രണ്ടാമന്‍ ബാവാ അന്തിയുറങ്ങും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു.

error: Thank you for visiting : www.ovsonline.in