OVS - Latest NewsOVS-Kerala News

സന്നദ്ധ സേവനരംഗത്ത് കർമ്മനിരതമായി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആവുകയാണ് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം. നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും, കോറോണ രോഗികൾക്ക് മരുന്ന് എത്തിച്ചും, രോഗികളായവരെ ആശുപത്രിയിൽ എത്തിച്ചും , Give Blood Give Life എന്ന സന്ദേശം ഉയർത്തി പിടിച്ച് രക്തദാനം നൽകിയും കർമ്മനിരതമായ സേവനപ്രവർത്തനങ്ങളിൽ ആണ് അവർ.പാമ്പാക്കുടയിലും പരിസരപ്രദേശങ്ങളിലും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ പയർ,കടല,എണ്ണ,മഞ്ഞൾപൊടിമുളക് പൊടി,ആട്ട,മൈദ,സോപ്പുകൾ,മാസ്ക് തുടങ്ങിയ പത്തോളം സാധനങ്ങൾ വരുന്ന ഭക്ഷണകിറ്റുകൾ ആണ്ഭവനങ്ങളിൽ എത്തിച്ചത്. കൂടാതെ പെരുവ പ്രസന്നം മാനസിക ആരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. ഭദ്രാസനത്തിൻ്റെ വിവിധ മേഖലകളിൽ ആയി നിരവധി യുവാക്കൾ ഇതിനായി പ്രവർത്തന സജ്ജമായി രംഗത്തുണ്ട്.കോവിഡ് മൂലം മരണപ്പെടുന്നവരുടെ ശവസംസ്ക്കാര കാര്യങ്ങൾ ചെയ്യുവാൻ ഒരു ടീം തന്നെ ഭദ്രാസന യുവജനപ്രസ്ഥാനം ക്രമീകരിച്ചിട്ടുണ്ട്.ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ജോമോൻ ചെറിയാൻ, ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എകോപനചുമതലകൾ നടന്ന് വരുന്നു. ഇവർക്ക് കൈത്താങ്ങാവാൻ കേന്ദ്ര-ഭദ്രാസന-മേഖല-യുണിറ്റ് ഭാരാവാഹികളും പ്രവർത്തിക്കുന്നു.