OVS - Latest NewsOVS-Kerala News

അലൻ ബിജുവിന്റെ ജീവിതത്തിനു നിറം പകരാൻ ബഹ്‌റൈൻ തേജസ്സ് കുടുംബവും

ബഹ്‌റൈൻ / ഇടുക്കി: ഇരു വൃക്കകളും തകരാറിലായ ഇടുക്കി ഭദ്രസനത്തിലെ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമായ അലൻ ബിജുവിന്റെ (14) വൃക്കമാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിന്റെ ഭാഗമായി ഇടവക യുവജനപ്രസ്ഥാനത്തിന്റെയും, ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഉദ്യമത്തിൽ ബഹ്‌റൈനിലെ ഒരുപറ്റം ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയായ ‘തേജസ്സ്’ കുടുംബവും പങ്കുചേർന്നു.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ‘തേജസ്സ്’ കുടുംബവും അഭ്യുദയ കാംക്ഷികളും ചേർന്ന് ‘അലൻ ബിജു ചികിത്സ സഹായ’ത്തിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറുകയുണ്ടായി. ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയാണ് ‘തേജസ്സ്’.
ഒട്ടനവധി സുമനസുകൾ അലന്റെ ചികിത്സ നിധിയിലേക്ക് കൈത്താങ്ങായി ഒപ്പം ചേർന്നിട്ടുണ്ട്.
ഇനിയും ഈ ഉദ്യമവുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ ചുവടെ ചേർക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങളുടെ ചെറുതും വലുതുമായ സഹായങ്ങൾ നല്കണമേ എന്ന് അഭ്യർത്ഥിക്കുന്നു.