OVS - Latest NewsSAINTS

മാർ ബർസൌമ്മാ; ദുഃഖിതൻമാരുടെ തലവൻ

ആബീലന്മാരുടെ തലവനായ മാർ ബർസൌമ്മാ ഉത്തമനായ സന്യാസ ശ്രേഷ്ഠനും സത്യവിശ്വാസ സംരക്ഷകനും മാർ ദീയസ്കോറോസിന്റെ സ്നേഹിതനുമായ അദ്ദേഹം ശ്മീശാത്ത് നഗരത്തിന്റെ സമീപമുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഹാനോക്കിനിയും സിക്കയായുടെയും പുത്രനായി ജനിച്ചു. വളരെ ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം രണ്ടാനച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. ഒരു ദിവസം ഏകനായി ഫ്രാത്തു നദീ നീരത്തുകൂടി നടക്കുമ്പോൾ വൃദ്ധനും സന്യാസ ശ്രേഷ്ഠനുമായ അബ്രഹാമിനെ കണ്ടുമുട്ടുവാൻ ഇടയായി. അബ്രഹാം ഈ ബാലനെക്കുറിച്ച് അന്വേഷിക്കുകയും, താൻ സന്യാസ ജീവിതം ആഗ്രഹിക്കുന്നുവെന്നും തന്നെ ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സന്യാസ ജീവിതത്തിൽ നിന്നും പിൻതിരിയുവാൻ അബ്രഹാം ഉപദേശിച്ചെങ്കിലും മാർ ബർസൌമോ തന്റെ തിരുമാനത്തിൽ നിന്നും പിൻതിരിയുവാൻ തയ്യാറായില്ല. മാർ ബർസൗമായുടെ ഉറച്ച തീരുമാനം ഉൾക്കൊണ്ട അബ്രഹാം തന്റെ ശിഷ്യനായി മാർ ബർസൗമായെ തന്റെ ദയറായിലേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ പ്രർത്ഥനകളിലും വ്രതാനുഷ്ഠാനങ്ങളിലുടെയും അദ്ദേഹം ജീവിതം പ്രകാശഭരിതമാക്കി. ഏറെ വൈകാതെ വൃദ്ധനായ അബ്രഹാം ദൈവത്തോട് ചേർന്നു. മാർ ബർസൗമയ്ക്ക് അബ്രഹാം പിതൃതുല്യനായിരുന്നു. തന്റെ ജീവിത വിശുദ്ധിക്കും തപശ്ചര്യക്കും മാർഗദീപമായിരുന്ന അബ്രഹാമിന്റെ മരണം അദ്ദേഹത്തെ ആഗാധ വിഷമത്തിലാക്കി. ഇതേ തുടർന്ന് സഭയിലെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് അദ്ദേഹം തിരിമാനിച്ചു.

ആദ്യമായി മാർ ബർസൌമാ പലസ്തീനിലേക്ക് യാത്ര തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങി വന്നശേഷം പർവ്വത പ്രദേശങ്ങളിൽ താമസിച്ച് കായ്കനികൾ ഭക്ഷിച്ച് ജീവിച്ചു. മാർ ബർസൗമ്യയുടെ സന്യാസ നിഷ്ഠകളും ജീവിത വിശുദ്ധിയും മനസ്സിലാക്കിയ വിശ്വാസികൾ അദ്ദേഹത്തിന് വേണ്ടി ഒരു ദയറാ പണിയുകയും അദ്ദേഹത്തെ അവിടെ താമസിപ്പിക്കുകയും ചെയ്തു. മാർ ബർസൗമായുടെ ജീവിത വിശുദ്ധിയിൽ അകർഷിതരായി ഏതാനും ശിഷ്യൻമാർ അദ്ദേഹത്തോടൊപ്പം ചേരുകയും ആ ദയറായിൽ താമസിക്കുകയും ചെയ്തു.

രാത്രികളുടെ ഏകാന്തതയിൽ അദ്ദേഹം മുറിക്ക് പുറത്തു വന്ന് തന്റെ കണ്ണുകൾ ഉയരത്തിലേക്ക് ഉയർത്തി പ്രർത്ഥനാനിരതനായി വളരെ സമയം ഇരുന്ന ശേഷം ഇപ്രകാരം ചിന്തിക്കുകയുണ്ടായി. “ഞാൻ എങ്ങനെയാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉടയവന്റെ മുമ്പാകെ ഇരിക്കുന്നത് “. അതിനാൽ ആ ദിവസം മുതൽ ജീവിതാവസാനം വരെയും ഈ വിശുദ്ധൻ ഇരുന്നിട്ടില്ല എന്ന് ചരിത്രം പറയുന്നു. കൃത്യമായ പ്രർത്ഥനകളിലൂടെ എല്ലാ ദിവസങ്ങളിലും തന്റെ ശിഷ്യൻമാർക്കൊപ്പം വേദപുസ്തക വായനകളിലൂടെയും ഉപദേശങ്ങളിലുടെയും മുഴുകി ഇരിക്കുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. രാത്രികളിൽ ഏകനായി അദ്ദേഹം പ്രർത്ഥനകളിൽ മുഴുകി ഇരുന്നു.

മാർ ബർസൌമാ ഒരു ദിവസം ഏകനായി പ്രർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ സുര്യനെ പോലെ ശോഭയുള്ളവനായി അദ്ദേഹത്തെ ശിഷ്യന്മാർ കാണുകയുണ്ടായി. മാർ ബർസൌമായും പരിശുദ്ധമാവിന്റെ വരം പ്രാപിച്ചിരിക്കുന്ന എന്ന സത്യം ശിഷ്യൻമാരും ജനങ്ങളും മനസ്സിലാക്കി. പരിശുദ്ധന്റെ കീർത്തി ദേശമെല്ലാം പരക്കുകയുണ്ടായി.
ഏ ഡി 449 ലെ രണ്ടാം എഫേസൂസ് സുന്നഹദോസിൽ പൗരസ്ത്യ ദേശത്തിന്റെ ദയറാ അധിപന്മാരുടെ പ്രതിനിധിയായി മാർ ബർസൌമാ പങ്കെടുത്തു. സുന്നഹദോസിന് ശേഷം സർവ്വ ദയറാക്കാരുടെ അധിപനായി ചക്രവർത്തി അദ്ദേഹത്തെ നിയമിച്ചു. ഇതിന് ശേഷം ബർസൗമാ പല ദയറാകൾ സന്ദർശിക്കുകയും അവിടുത്തെ ഭിന്നതകളും പ്രശ്നങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. അസൂയാലുക്കളായ ചിലർ അദ്ദേഹത്തെക്കുറിച്ച് കുറ്റങ്ങൾ ചക്രവർത്തിയുടെ മുമ്പിൽ ബോധിപ്പിപ്പു. ചക്രവർത്തിയുടെ അന്വേഷണത്തിൽ മാർ ബർസൗമാ നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രവർത്തികൾക്ക് ചക്രവർത്തി കൂടുതൽ ബഹുമാനം കൊടുക്കുകയും ചെയ്തു.

തേവോദോസ്യോസ് ചക്രവർത്തിയുടെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി മർക്കിയാൻ സ്ഥാനാരോഹണം ചെയ്തപ്പോൾ സഭയിൽ വീണ്ടും വിശ്വസ വിപരീതം ഉടലെടുത്തു. മർക്കിയാൽ കൽക്കദൂന്യ സുന്നാഹദോസിൽ കൂടുകയും
അതിൽ പൂർവ്വപിതാക്കൻമാരുടെ പഠിപ്പിക്കലുകൾക്ക് വിരോധമായി തിരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തത് മാർ ബർസൗമായ്ക്ക് അതീവ ദുഃഖത്തിന് കാരണമായി. അദ്ദേഹം പൂർവ്വിക പിതാക്കൻമാരുടെ വിശ്വാസങ്ങൾ ഉറപ്പിക്കുന്നതിനു വേണ്ടി വിവിധ സ്ഥലങ്ങൾ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിൽ കുപിതരായ കൽക്കദൂന്യ ബിഷപ്പുമാർ മാർ ബർസൗമയ്ക്ക് എതിരായി ചക്രവർത്തിക്ക് പരാതികൾ സമർപ്പിച്ചു. അതിന്റെ ഫലമായി കുസ്തന്തീനോപ്പോലീസിൽ വിസ്തരത്തിനായി ന്യായാധിപന്റെ അടുക്കലേക്കാനയിക്കുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. മാർ ബർസൗമായുടെ വിശ്വാസ തീക്ഷ്ണതയിൽ കോപാകുലനായ ചക്രവർത്തി വെള്ളമില്ലാത്ത പ്രദേശത്തേക്കു അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഉത്തരമായി ഉറവകളുടെ ഉടമസ്ഥനായവൻ നീരുറവയിലെ ജലം കൊണ്ട് എന്റെ ദാഹം ശമിപ്പിക്കുമെന്നു ഉത്തരം പറഞ്ഞു.
ചക്രവർത്തിയുടെ തെറ്റായ പ്രവർത്തികളെ അദ്ദേഹം ചൂണ്ടി കാണിച്ചപ്പോൾ, നായാധി വൻ കൂടുതലായി കോപിക്കുകയും മാർ ബർസൗമയെ കഷണങ്ങളായി ഛേദിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. അപ്പോൾ ബർസൗമാ വളരെ വിനയത്തോട് കൂടി ഇപ്രകാരം മറുപടി നൽകി. നിന്റെ രാജാവായ തേവോദോസ്യോസ് എന്നെ സ്നേഹ ബഹുമാനത്തോടെ സ്വീകരിച്ചിരുന്നു. നീ എന്നെ ഭയപ്പെടുത്തുകയും സത്യ വിശ്വാസത്തിൽ നിന്നും എന്നെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. നീ ഇനി ആരേയും വധിക്കുവാൻ ഇടയാകാതിരിക്കട്ടെ എന്ന് പറഞ്ഞു. ന്യായാധിപൻ ദൈവകോപത്തിനിരയാകുകയും നിദ്ര പ്രാപിക്കുകയും ചെയ്തു. ഈ സംഭവം മർക്കിയാനെ ഭയവിഹ്വലനാക്കുകയും മാർ ബർസൗമായെ മോചിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന് ചക്രവർത്തി നൽകിയ ദാനങ്ങളൊന്നും സ്വീകരിച്ചില്ല. മാർ ബർസൗമാ തിരികെ പോയി അധിക നാൾ കഴിയും മുമ്പ് ഫുൾക്കേറിയാ രാജ്ഞിയും മരണപ്പെട്ടു. സത്യവിശ്വാസത്തിൽ അടിയുറച്ച വിശ്വാസികൾ അദ്ദേഹത്തിന്റെ മോചനത്തിൽ ഏറെ സന്തോഷിച്ചു. കൽക്കദൂന്യ ബിഷപ്പുമാർ അദ്ദേഹത്തെ മുടക്കിയതായ കൽപന പുറപ്പെടുവിക്കുകയും ജനങ്ങൾ അതു അവഹേളിക്കുകയും നിരസിക്കുകയും ചെയ്തു.

മാർ ബർസൗമായുടെ പ്രർത്ഥനയിൽ അനേകം രോഗികൾ സൗഖ്യം പ്രാപിക്കുകയും മരണാവസ്ഥയിൽ നിന്നും പലരും മോചിതനായി. അദ്ദേഹത്തിന്റെ കീർത്തി ദേശമെല്ലാം വ്യാപിച്ചു. കൽക്കദൂന്യ വിശ്വാസത്തിനെതിരായി ധീരമായി പോരാടിയ ഈ വിശുദ്ധൻ സത്യവിശ്വാസത്തെ നിലനിർത്തുന്നതിനും അത് പിപ്പിക്കുന്നതിനും അക്ഷീണ പരിശ്രമം നടത്തി. ഈ വിശുദ്ധന്റ ജീവിതാന്ത്യം വരെയും കൽക്കദൂന്യ വിശ്വാസികൾക്കോ മാർക്കിയാനോ അദ്ദേഹത്തെ പീഡിപ്പിക്കുവാനോ ഉപദ്രവിക്കുവാനോ കഴിഞ്ഞിരുന്നില്ല.

രോഗബാധിതനാകുകയും കഠിനമായ വേദന അനുഭവിക്കുകയും ചെയ്യുമെന്ന് മാർ ബർസൗമോ ഒരു ദർശനത്തിൽ കണ്ടു. ഈ ദർശനം ശിഷ്യന്മാരോടു പറഞ്ഞശേഷം അവൻ രോഗിയായി. അവൻ തന്റെ ശിഷ്യന്മാരിൽ ഒരാളെ അനുഗ്രഹിച്ചു. അവിടെയുള്ള വിശ്വാസം പ്രസംഗിക്കാൻ പേർഷ്യയിലേക്കും അർമേനിയയിലേക്കും അയച്ചു. വിശുദ്ധന്റെ കടന്നുപോക്ക് അടുത്തെത്തിയപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു അവനെ അറിയിച്ചു: “നാലു ദിവസത്തിനുശേഷം ക്രിസ്തു നിങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവരും. നിങ്ങളുടെ അവസാന നിർദ്ദേശങ്ങൾ നൽകുക” പിന്നെ അവൻ തന്റെ സന്യാസിമാരെ ഒരുമിച്ചുകൂട്ടുകയും അവരുമായി ഇടവേളകളില്ലാതെ നാല് പകലും നാല് രാത്രിയും സംസാരിക്കുകയും ഓരോരുത്തരെയും അനുഗ്രഹിക്കുകയും ചെയ്തു. ഏ ഡി 458 ഫെബ്രുവരി 1 ന് മാർ ബർസൗമോ കിടന്നു കൊണ്ടു ക്രിസ്തുവിനെ മഹത്വപ്പെടുത്തി. ആ സമയത്ത് തീയുടെ ഒരു സ്തംഭം അദ്ദേഹത്തിന്റെ തലയിൽ വന്നു. വിശുദ്ധൻ മരിക്കുന്നതിനുമുമ്പ് ഭൂമി പലതവണ വിറച്ചു. ആ രാത്രയിൽ മാർ ബർസൗമാ ദൈവത്താൽ ചേർക്കപ്പെട്ടു.

അവലംബം,
വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ