മാത്യൂസ് മാർ എപ്പിഫാനിയോസ് ; മലങ്കരയുടെ സൗമ്യ തേജസ്സ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗമ്യ തേജസ്സ് അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫാനിയോസ് 1928 നവംബർ 25ന് ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി ശോശാമ്മയുടെയും മൂത്ത മകനായി ഇത്തിക്കര നദി തിരത്തുള്ള ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴിക്കാത്ത് ഭവനത്തിൽ ഭൂജാതനായി. തിരുമേനി തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും വെങ്ങുരിലെ തൻ്റെ മാതൃ ഭവനത്തിൽ ചെലവഴിച്ചു. അദ്ദേഹം തൻ്റെ പ്രാഥമിക വിദ്യാഭ്യാസം ദേവി വിലാസം മിഡിൽ സ്കൂൾ, തേവന്നൂർ സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചാ ത്തന്നൂരിലെ എൻ‌എസ്‌എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. തിരുനെൽവേലിയിലെ പാലയംകോഡിലെ സെന്റ് ജോൺസ് കോളേജിൽ നിന്നും ഉന്നതവിദ്യാഭ്യാസം(1948-50) കരസ്ഥതമാക്കി തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ (1950-53) മതേതര ബിരുദം നേടി. തുടർന്ന് 1958 ൽ ജി.എസ്. ടി യും കരസ്ഥമാക്കി. മന്നാനം സെന്റ് ജോസഫ് കോളേജിൽ നിന്നും വിദ്യാഭ്യാസത്തിൽ ബിരുദം നേടി. 1969 ബാംഗ്ലൂർ റീജണൽ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഇംഗ്ലീഷിൽ വിഷയത്തിൽ പ്രത്യേക കോഴ്സുകൾ ചെയ്തു.

1953 ൽ ചെങ്കുളം സെന്റ് ഗ്രിഗോറിയോസ് ചാപ്പൽ കൂദാശ ചടങ്ങിൽ കൊല്ലം ഭദ്രാസനത്തിൻ്റെ അന്നത്തെ മെത്രാപ്പോലീത്തായായിരുന്ന മാത്യൂസ് മാർ കുറിലോസ് തിരുമേനിയുമായുള്ള (പിന്നീട്‌ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് II കാതോലിക്കാ) കൂടികാഴ്ചയാണ് അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിൽ വഴിത്തിരിവായത്. തൻ്റെ തുടർന്നുള്ള ജീവിതം ക്രിസ്തുവിനുവേണ്ടിയുള്ളതാണ് എന്നു മനസ്സിലാക്കിയ അദ്ദേഹം മാതാപിതാക്കളോട് പോലും ആലോചിക്കാതെ തൻ്റെ അത്മീയ ഗുരുവായ മാർ കുറിലോസ് തിരുമേനിയുടെ പാദ പിന്തുടർന്നു.

1957 മാർച്ചിൽ ഒതേരയിലെ സെന്റ് ജോർജ്ജ് ദയറായിൽ വച്ച് മാത്യൂസ് മാർ കുറിലോസ് തിരുമേനി അദ്ദേഹത്തെ ഒരു ഉപ ഡീക്കനായി അദ്ദേഹത്തെ നിയമിച്ചു. 1957 ഏപ്രിലിൽ അഭിവന്ദ്യ മാത്യൂസ് മാർ അത്തനാസിയോസ് തിരുമേനി (പിന്നീട് അദ്ദേഹത്തിന്റെ വിശുദ്ധി ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ഒന്നാമൻ) അദ്ദേഹത്തെ പൂർണ്ണ ശെമ്മാശ പദവിയിലേക്ക് നിയമിച്ചു. 1958 മാർച്ച് 25 ന് മാത്യൂസ് മാർ കുറിലോസ് തിരുമേനി അദ്ദേഹത്തെ കൊട്ടാരക്കര സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ പുരോഹിതനായി നിയമിച്ചു. അദ്ദേഹം തൻ്റെ ആദ്യ ബലിയർപ്പണം കോട്ടയം ദേവലോകം അരമന ചാപ്പലിൽ അർപ്പിച്ചു. 1958 ൽ മാർ എപ്പിഫാനിയോസിനെ പരിശുദ്ധ ബസ്സേലിയോസ് ഗീവർഗ്ഗീസ് രണ്ടാമൻ കാതോലിക്കാ ബാവ കോട്ടയം മാർ ഏലിയ ചാപ്പലിന്റെ അസിസ്റ്റന്റ് വികാരിയായി നിയമിച്ചു. പിന്നീട് 1959 ൽ അദ്ദേഹം വികാരിയായി.തുടർന്ന് കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം (1964-1984), തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയം(1967-69), പുനലൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയം, വഴുവടി മാർ ബസ്സേലിയോസ് ഓർത്തഡോക്സ് ദേവാലയം, കോട്ടപുരം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ദേവാലയം , അരുണ്ണൂട്ടിമംഗലം മാർ കുര്യാക്കോസ് ഓർത്തഡോക്സ് ദേവാലയം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

ഗണ്യമായ കാലയളവിൽ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരും തലമുറകൾക്ക് അറിവിൻ്റെ ജ്വാലകം അദ്ദേഹം തുറന്ന് നൽകി. രണ്ട് തവണ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം മൂന്ന് തവണ കൊല്ലം ഭദ്രാസന സെക്രട്ടറി സേവനമനുഷ്ഠിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ വൈസ് പ്രസിഡന്റും, ചെങ്ങമനാട് ബെത്‌ലഹേം ആശ്രമത്തിന്റെ അബോ (സുപ്പീരിയർ )ആയിരുന്നു.

1982 ഡിസംബർ 28 ന് തിരുവല്ല എം‌ജി‌എം ഹൈസ്‌കൂളിൽ കൂടിയ മലങ്കര അസോസിയേഷൻ യോഗത്തിൽ അദ്ദേഹത്തെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1983 മെയ് 14 ന് പരുമല സെമിനാരിയിൽ വച്ച് അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തേക്ക് മാത്യൂസ് മാർ കുറിലോസ് തിരുമേനി ഉയർത്തി. 1985 മെയ് 15 ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ഒന്നാമൻ കാതോലിക്കാ അദ്ദേഹത്തെ മാത്യൂസ് മാർ എപ്പിഫാനിയോസ് എന്ന നാമത്തിൽ വാഴിച്ചു. 1985 മുതൽ മാർ എപ്പിഫാനിയോസ് അസിസ്റ്റന്റ് മെത്രാപ്പൊലീത്താ ആയി സേവനമനുഷ്ഠിച്ചിരുന്നു. 1991 ഒക്ടോബർ 25 ന് അദ്ദേഹത്തെ കൊല്ലം ഭദ്രാസനത്തിൻ്റെ അധിപനായി ഉയർത്തി. 1992 ജനുവരി 10 മുതൽ അദ്ദേഹത്തിന്റെ കൊല്ലം ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തയായി പ്രവർത്തിച്ചു. 1999 മുതൽ 2004 വരെ തിരുവനന്തപുരം ഭദ്രാസനത്തിൻ്റെ ചുമതലയും അദ്ദേഹം നിർവ്വഹിച്ചു.

ഓർത്തഡോക്സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷന്റെ പ്രസിഡൻ്റായും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിൻ്റെ സമീപനങ്ങളും അത്മീയ പ്രവർത്തനങ്ങളും പലർക്കും വളരെ പ്രചോദനമേറി. തിരുമേനിയുടെ പ്രധാന സവിശേഷതകൾ ലാളിത്യവും സമാധാനവും ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് മലങ്കരയിലെ സൗമ്യ തേജസ് എന്ന പേര് നൽകി.എത്ര തിരക്കേറിയ ജോലികൾ ഉണ്ടെങ്കിൽ പോലും അദ്ദേഹം തൻ്റെ ഭദ്രാസനത്തിലും പുറത്തുമുള്ള മരണ വീടുകൾ സന്ദർശിക്കുകയും അവിടെ പ്രർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു.താഴ്‌മ, ദൈവസ്നേഹി, മികച്ച സംഘാടകൻ, പ്രസംഗികൻ,സമർപ്പിത സേവകൻ എന്നിവ കാരണം അദ്ദേഹം ഒരു ജനങ്ങൾക്കിടയിൽ മാതൃക പുരുഷനായിരുന്നു. ഒരു മെത്രാപ്പോലീത്ത എന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്ക് നല്ല ഇടയനായി എന്നും ശോഭിച്ചിരുന്നു.

2009 ഫെബ്രുവരി 9 ന് രാവിലെ 11.15 ന് മാർ എപ്പിഫാനിയോസ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിച്ചു. കൊല്ലം സെൻ്റ് തോമസ്‌ കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ പിതാവിനെ കബറടക്കി.

സൂര്യനേപ്പോലെ അങ്ങ് ശോഭിക്കുക നെടുനാൾ..

അവലംബം,

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

varghesepaul103@gmail.com