ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു

കോട്ടയം: ഭരണഘടനയും ജനാധിപത്യവും പൗരന് ഉറപ്പാക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധികള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന അതിക്രമങ്ങളും സത്യപ്രതിജ്ഞാ ലംഘനങ്ങളും ജനാധിപത്യ മൂല്യശോഷണത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആധ്യക്ഷം വഹിച്ചു. സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ മാനേജിങ് കമ്മറ്റിയംഗം എ.കെ ജോസഫ്, യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്റ് ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. അജി കെ തോമസ്, ഫാ. സൈബു സഖറിയാ, ഫാ, ജോമോന്‍ ചെറിയാന്‍, ഫാ. ഫിലിപ്പ് തോമസ്, ഫാ. ഫിലിപ്പോസ് ഫിലിപ്പോസ്, ട്രഷറര്‍ ജോജി പി. തോമസ്, കേന്ദ്ര സെക്രട്ടറി ഷിജോ കെ. മാത്യു, അഡ്വ. ജെയ്‌സി കരിങ്ങാട്ടില്‍, റോണി കുരുവിള, സബിന്‍ ഐപ്പ്, ബിബിന്‍ ജോസഫ്, അനീറ്റ സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in