ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്കാരം 2019, ശ്രീ. ടി. ടി. ജോയിക്ക്

നീതിന്യായ കോടതികളുടെ തീരുമാനങ്ങൾ അംഗീകരിക്കപ്പെടേണ്ടവയാണ് – അഭി.ഡോ. തോമസ് മാർ അത്തനാസിയോസ്

പിറവം: രാജ്യത്തെ നീതിന്യായ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ അംഗീകരിക്കേണ്ടവയും അത് നിലവിൽ വരുത്തേണ്ടവയും ആണെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. 1934 ലെ ഭരണഘടന ആരെയും തള്ളിക്കളയുന്നതല്ല ഏവരെയും ഉൾക്കൊള്ളുന്നതാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാര സമർപ്പണ ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ 2019 വർഷത്തെ പുരസ്‌ക്കാരത്തിന് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ വിധിനടത്തിപ്പിനു നേതൃത്വം നൽകിയ ശ്രീ. ടി.ടി ജോയി അർഹനായി. ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് പുരസ്കാരം നൽകി. മലങ്കര സഭയിലെ ഓരോ അംഗങ്ങളും സഭയുടെ വിശ്വാസ സംരക്ഷകർ ആയി മാറണമെന്ന് അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബഹുമാന്യനായ ടി.ടി ജോയിയെ പോലെയുള്ളവർ മലങ്കര സഭക്ക് അഭിമാനപൂർവം ഓർക്കാൻ തക്കവണ്ണമുള്ള വ്യക്തിത്വം ആണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭാ മാനേജിങ്ങ് കമ്മിറ്റിയ ഗം ശ്രീ. ഏ കെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സക്കറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസ് എബ്രാഹം കോനാട്ട്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹം കാരാമ്മേൽ, പിറവം പള്ളി വികാരിമാർ, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in