മാറിക സെൻറ് തോമസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട കൂത്താട്ടുകുളത്തിനടുത്തുള്ള മാറിക സെൻ്റ് തോമസ് പള്ളി 1934 ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കണമെന്നും അല്ലാത്തവർക്ക് ശാശ്വത നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇടവകാഗമായ ഫാ. മാത്യൂസ് ചെമ്മനപ്പാടവും മറ്റും മൂവാറ്റുപുഴ സബ് കോടതിയിൽ ഫയൽ ചെയ്ത ഒറിജിനൽ സ്യൂട്ടിൽ ഇന്ന് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിയുണ്ടായി.

ഈ പള്ളി സ്വതന്ത്രമായ പള്ളിയെന്നും ഏതാനും ആളുകൾ ചേർന്ന് നിർമ്മിച്ചതാണ് അതിനാൽ മലങ്കര സഭയിൽ ഉൾപ്പെട്ട പള്ളിയല്ല എന്നും 1934 ഭരണഘടന ബാധകമല്ല മറു ഭാഗം തർക്കം ഉന്നയിച്ചു എങ്കിലും അതൊന്നും നിലനിൽക്കുന്ന വാദമല്ല എന്ന് കണ്ട് കോടതി കേസ് ഡിക്രിയാക്കുകയായിരുന്നു.

1934 ഭരണഘടന ഒറിജിനലൊ / സർട്ടിഫൈഡ് കോപ്പിയൊ ഹാജരാക്കാത്തത് കാരണം കേസ് നിലനിൽക്കില്ല എന്ന തർക്കത്തിൽ ഈ പള്ളിയുടെ കേസ് ഒരിടക്ക് തള്ളിയിരുന്നു. എന്നാൽ അപ്രകാരമുള്ള വാദം നിലനിൽക്കില്ല എന്ന് കണ്ട് ഹൈക്കോടതിയും ഇപ്പോൾ സബ് കോടതിയും വിധി പ്രഖ്യാപിക്കുകയായിരുന്നു.

വിഘടിത വിഭാഗം ഉന്നയിച്ച എല്ലാ വാദവും തള്ളി കോടതി ചിലവ് ഉൾപ്പെടെ ഓർത്തഡോക്സ് സഭയ്ക്ക് നൽകാനും വിധിയായി. ഇതോടെ 1934 ഭരണഘടന പ്രകാരം കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്തായുടെ കൽപ്പനയിൽ അല്ലാതെ ഭരണം നടത്തുന്ന വിഘടിത വിഭാഗത്തിന് ശാശ്വത നിരോധനം നിലവിൽ വന്നിരിക്കുകയാണ്.

മലങ്കര ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ. തോമസ് അധികാരവും നിയമാനുസൃത വികാരിക്ക് വേണ്ടി അഡ്വ. സജി മാത്യുവും ഹാജരായി.

error: Thank you for visiting : www.ovsonline.in