സർക്കാർ നിലപാടും പക്ഷം പിടിച്ചുള്ള നടപടിയും : കോട്ടയം ഭദ്രാസനം പ്രതിഷേധിച്ചു.

പാമ്പാടി:- സുപ്രിംകോടതി വിധി നടപ്പിലാക്കാതെ പരാജയപ്പെട്ട കക്ഷിക്കുവേണ്ടി അപ്പീൽ കൊടുക്കുകയും വിധി നീട്ടാൻ ശ്രമിക്കുകയും, സഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവൺമെൻ്റ് നടപടിയിൽ ഓർത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനം പാമ്പാടി ദയറായിൽ കൂടീ പ്രതിഷേധിച്ചു. വൈദീകർ, സഭാ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങൾ, കൗൺസിലംഗങ്ങൾ, ആദ്ധ്യാത്മീക സംഘടനാ ഭാരവാഹികൾ, മണർകാട്, തിരുവാർപ്പ്, നീലിമംഗലം, നാലുന്നാക്കൽ തുടങ്ങിയ പള്ളി ഭാരവാഹികൾ എന്നിവരടങ്ങുന്ന സമ്മേളനം സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് ഉത്ഘാടനം ചെയ്യ്തു. വെരി. റവ. കെ. വി. ജോസഫ് റമ്പാൻ അദ്ധ്യക്ഷ വഹിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ക്ഷണിച്ച് ചെന്ന മലബാർ മെത്രാസന സെക്രട്ടറിയായ വൈദീകനോട് സംഘാടകരുടെ നിർദ്ദേശപ്രകാരം ചോദ്യം ചോദിച്ചതിന് പൗരോഹിത്യത്തെയും സഭയെയും അവഹേളിക്കുകയും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ സഭ ചെയ്തെന്നു പ്രസ്താവിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയിൽ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കുറിയാക്കോസ് പണ്ടാരക്കുന്നേൽ പ്രതിഷേധിക്കുകയും വൈദീക സെക്രട്ടറി ഫാ. ജോൺ ജോസഫ് ചാലാശ്ശേരിൽ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഭദ്രാസനത്തിൻ്റെ എട്ടു ഗ്രൂപ്പുകളിലും എല്ലാ പള്ളികളിലും പ്രതിഷേധ മീറ്റിങ്ങുകൾ കൂടുന്നതിന്നും തീരുമാനിച്ചു. കോടതിയിലും പുറത്തും ഗവൺമെൻ്റ് നടത്തുന്ന പക്ഷാപാതപരമായ പ്രവർത്തനങ്ങൾ നിർത്തി കോടതി വിധികൾ നടപ്പാക്കണമെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

Facebook
error: Thank you for visiting : www.ovsonline.in