സർക്കാരിൻ്റെ പക്ഷപാതപരമായ നിലപാട് പ്രതിഷേധാർഹം:- ഡോ.മാത്യുസ് മാർ സേവേറിയോസ്.

കോലഞ്ചേരി: ഭാരതത്തിലെ ഏറ്റവും പൗരാണികവും തദേശീയവും ഇരുപത് നൂറ്റാണ്ട് പഴക്കമുള്ളതുമായ മലങ്കര ഓർത്തഡോക്സ് സഭയോട് കേരള സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരേയും, പക്ഷപാദപരമായ നിലപാടുകൾക്കെതിരേയും, കണ്ടനാട് വെസ്റ്റ് ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോടതി വിധികൾ നടപ്പിലാക്കാതെയും, നിയമസാധുതയില്ലാത്ത വിഭാഗത്തെ പിൻതുണയ്ക്കുകയും ചെയ്യുന്ന കേരള സർക്കാരിൻ്റെ നടപടികൾ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയും ദൂരവ്യാപകമായ അനർത്ഥങ്ങൾക്ക് മുഖാന്തിരമായിത്തീരുകയും ചെയ്യുമെന്ന് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനധിപൻ ഡോ. മാത്യുസ് മാർ സേവേറിയോസ് പറഞ്ഞു.

ഇന്ത്യയിലെ നിയമനുസൃത സഭയായ മലങ്കര ഓർത്തഡോക്സ് സഭയ്ക്കെതിരെ യാക്കോബായ വിഭാഗം വർഷങ്ങളായി നടത്തുന്ന വ്യവഹരങ്ങൾക്കൊടുവിൽ ബഹു. സുപ്രീം കോടതി നൽകിയ വിധിയെയാണ് വിഘിടിത സമൂഹം ധിക്കരിക്കുന്നത്. 1958-ലും, 2017-ലും രാജ്യത്തിൻ്റെ പരമോന്നത കോടതി നൽകിയ വിധി അസാധുവാക്കാനുള്ള യാക്കോബായ വിഭാത്തിൻ്റെയും, അതിന് സർവ്വപിൻന്തുണയും നൽകുന്ന കേരള സർക്കാരിൻ്റെയും നടപടികൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയേസ് മെത്രാപ്പോലീത്ത കൂട്ടിചേർത്തു. നീതിയും ന്യായവും ധർമ്മം പുലരുവാൻ ഇന്ത്യൻ ഭരണഘടനാപരമായ ബാദ്ധ്യതകൾ മനസിലാക്കി അതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ച് ബഹുമാനപ്പെട്ട നീതിന്യായ കോടതിയിൽ നിന്ന് ലഭിച്ച വിധികൾ നടപ്പിലാക്കണമെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികർ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകളുടെ ഭാരവാഹികൾ മറ്റ് അത്മായ പ്രതിനിധികൾ എന്നിവരുടെ യോഗം ഭദ്രാസന മെത്രാപ്പോലീത്തയുടെ അദ്ധ്യഷതയിൽ 2021 ജനുവരി 3 ഞായറാഴ്ച ‘ഭദ്രാസന ആസ്ഥാനത്ത് ചേർന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടു.

സർക്കാരിൻ്റെ ക്ഷണമനുസരിച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ കേരളയാത്രയുടെ ഭാഗമായി മലപ്പുറത്ത് നടന്ന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട് കടന്നു ചെന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസന സെക്രട്ടറി ബഹു.തോമസ് കുര്യൻ അച്ചൻ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തവും മാന്യവുമായ രീതിയിലുള്ള മറുപടി നൽകുന്നതിനു പകരം ബഹുമാനപ്പെട്ട അച്ചനെ, തൻ്റെ അധികാരമാർഗ്ഗവും ധാർഷ്ട്യവും ഉപയോഗിച്ച് നിശ്ബ്ദനാക്കിക്കൊണ്ട് മോശമായ സംസാരിച്ച് അപമാനിക്കുകയും, സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലുള്ള തൻ്റെ സ്ഥാനമഹിമയ്ക്ക് യോജിക്കാത്ത രീതിയിൽ ക്രോധത്തോടെ സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി പരിശുദ്ധ സഭയെ അവഹേളിക്കുകയുമാണ് ചെയ്തത്.

വികസന പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് ഈ ദുരിതകാലത്ത് കെറോണ ബാധിതരെയും സഹായിക്കുന്നതിനും കാർഷിക മേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ മൂലം ദുരിന്ത അനുഭവിക്കുന്നവരെയും, കടബാധിത മൂലം ആത്മഹത്യ കളിലേക്ക് വഴുതി വീഴുന്ന പാവപ്പെട്ട ജനങ്ങള സാഹിയിക്കുന്നതിനു പ്രഥമ പരിഗണന കൊടുത്ത് സംരഷിക്കുന്നതിനും വിനയോഗിക്കേണ്ട ജനത്തിൻ്റെ നികുതി പണം നിയമത്തിൻ്റെ യാതൊരും പിൻന്തുണയില്ലാത്തവരും സമൂഹത്തിൽ കലാപവും ജനജീവതത്തിന് ഭീഷിണിയും ആയിരിക്കുന്ന ഒരു കൂട്ടം വിഘടിതരെ സഹായിക്കാനും അവർക്കു വേണ്ടി കേസ് നടത്തുവാനും ചെലവഴിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയും ആണ് ഈ പ്രകാരമുള്ള ജനദ്രോഹ നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഖില മലങ്കര ശുശ്രൂക്ഷ സംഘം വൈസ് പ്രസിഡന്റും ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടറുമായ ഫാ.ജോസ് തോമസ് പൂവത്തുങ്കൽ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും, യോഗം ഏകകണ്ഠമായി അംഗീരിക്കുകയും ചെയ്തു. സഭയുടെ പി.ആർ.ഒ -യും വൈദിക സെമിനാരി പ്രൻസിപ്പാളുമായ ഫാ.ജോൺസ് എബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം കുര്യാക്കോസ്, ഫാ. ജോസഫ് മലയിൽ, ഫാ.മത്തായി ഐലാപ്പുരം കോറെപ്പിസ്കോപ്പ ,ഫാ.സ്കറിയ പി. ചാക്കോ പുളിക്കാശ്ശേരിയിൽ കോറെപ്പിസ്കോപ്പ, ഫാ. ഒ.പി . വർഗീസ്, ഫാ. ജേക്കബ് കുര്യൻ, ഫാ.ബാബു വർഗീസ്, ഫാ. റ്റി.പി. കുര്യൻ, മാനേജിംഗ്കമ്മിറ്റി അംഗങ്ങളായ അജു അബ്രഹാം മാത്യു, ജോസി ഐസക്ക് പ്രാർത്ഥനയോഗം ഭദ്രാസന സെക്രട്ടറി വർഗീസ് കരിപ്പാടം, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി സംസാരിച്ചു. സർക്കാരിൻ്റെ അനീതിനിറഞ്ഞ സഭ വിരുദ്ധ നടപടികൾക്കെതിരെയും മലങ്കര ഓർത്തഡോക്സ് സഭയെ കരുതിക്കൂട്ടി അവഹേളിക്കുകയും നശിപ്പിക്കുവാനുമായി നടത്തുന്ന സർക്കാരിൻ്റെ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദീർഘകാല അടിസ്ഥാനത്തിൽ വിശദീകരണ യോഗങ്ങളും, സഹനസമര പരിപാടികളും, വേണ്ടിവന്നാൽ സത്യഗ്രഹങ്ങളും നടത്തുവാൻ തീരുമാനിക്കുകയും, കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഫാ. ജോസഫ് മലയിൽ കൺവീനർ ആയുള്ള കമ്മറ്റികൾ രൂപികരിക്കുകയും ചെയ്തു.

error: Thank you for visiting : www.ovsonline.in