കാതോലിക്കേറ്റ് അരമന നവീകരിച്ച ചാപ്പല്‍ കൂദാശ നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ നവീകരിച്ച ചാപ്പല്‍ കൂദാശ ചെയ്തു. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. എം.ഒ.സി. പബ്ലിക്കേഷന്‍ പുനഃ പ്രസിദ്ധീകരിച്ച ഏവന്‍ഗേലിയോന്‍ വായനപ്പടി പുസ്തകം പരിശുദ്ധ കാതോലിക്കാ ബാവ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ‘പരുമലയുടെ താപസന്‍’ ഓഡിയോ സിഡിയുടെ പ്രകാശനം കാതോലിക്കാ ബാവ നിര്‍വഹിച്ചു. ഇന്നലെ (30. 10. 2020) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ പുനഃപ്രതിഷ്ഠിച്ചിരുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നാമത്തിലുളള നവീകരിച്ച ഓഡിറ്റോറിയത്തിന്റെ കൂദാശയും നടന്നു. ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ നന്ദി അറിയിച്ചു.

error: Thank you for visiting : www.ovsonline.in