ശ്രീ എൻ. എം വറുഗ്ഗീസ് (കുഞ്ഞ് ചേട്ടൻ ) അനുസ്മരണ ദിനം

1958-വരെ യാക്കോബായ വിഭാഗത്തിന്റെ ശക്തി കേന്ദ്രമായിരുന്ന എറണാകുളം ജില്ലയിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾ 1958-ന് ശേഷം സഭാ സമാധാനത്തിന് ആഹ്വാനം ചെയ്ത ഭാഗ്യസ്മരണാർഹനായ വയലിപ്പറമ്പിൽ ഗീവറുഗ്ഗിസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കൽപ്പന (1934 ഭരണഘടന അംഗീകരിക്കണം എന്നാവശ്യപ്പെട്ട ) പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെൻറ് മേരീസ് പള്ളിയിലെ പൊതുയോഗത്തിൽ യാക്കോബായ വിശ്വാസികളെ കൊണ്ട് അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധിയിൽ 1934-ലെ സഭാ ഭരണ ഘടന അംഗീകരിപ്പിച്ച തികഞ്ഞ സഭാ സ്നേഹിയായിരുന്നു പ്രീയപ്പെട്ട നെടുംഞ്ചാലിൽ ശ്രി. എൻ. എം. വറുഗ്ഗിസ് (കുഞ്ഞ് ചേട്ടൻ) ഇദ്ദേഹത്തിന്റെ ഓർമ്മദിനമാണ് ഒക്ടോബർ 31.

1970 മുതൽ ഉണ്ടായ സഭ തർക്കം മൂലം പോത്താനിക്കാട് പള്ളി പൂട്ടി. ത്രിക്കുന്നത് ഗ്രേറ്റ് മാർച്ചിൽ പ്രതിക്ഷേധിച്ച് 1978-ൽ പോത്താനിക്കാട് പട്ടണം യാക്കോബായ വിഭാഗത്തിന്റെ ഹർത്താൽ, സമരം, പ്രതിഷേധം, കല്ലേറ്, പോലീസ് വെടിവയ്പ്പ്, CRP, 144 ( നിരോധനാജ്ഞ ) തുടങ്ങിയവയിലൂടെ ജനജീവിതം ദുരിതപൂർണമാക്കിയ സാഹചര്യത്തിൽ പോലും കുറച്ച് വിശ്വാസികളെ മലങ്കര സഭക്ക് വേണ്ടി കുഞ്ഞ് ചേട്ടൻ തന്റെ പിന്നിൽ അടിയുറച്ച് നിർത്തി.

അന്നു മുതൽ ദീർഘനാൾ മലങ്കര സഭക്ക് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി കേസുകൾ നടത്തി, കോടതി വരാന്തകൾ കയറിയിറങ്ങി അവസാനം സുപ്രിം കോടതിയുടെ വിധിയും സമ്പാദിച്ചു. 1997-ൽ കേരള ഹൈക്കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷനിലൂടെ പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആദ്യമായി മലങ്കരസഭ യുടെ നിയന്ത്രണത്തിലാക്കി. . യാക്കോബായ സഭയിൽ നിന്നും ഓർത്തഡോക്‌സ് സഭയിൽ ചേരാൻ അപേക്ഷിച്ചവരെ ഭരണഘടനാ പ്രകാരം സ്വീകരിച്ചു. ശവക്കോട്ടയിൽ വികാരിയുടെ അനുവാദമില്ലാതെ ആരും പ്രവേശിക്കരുത് എന്ന വിധിയും വാങ്ങി. അന്ന് 40 വീട്ടുകാർ മാത്രമായിരുന്ന ഈ ഇടവക ഇപ്പോൾ 500 വീട്ടുകാരുമായി സന്തോഷത്തോടെ പോകുന്നു. പള്ളിക്ക് ഒരു ഹൈസ്കൂൾ, ടൗണിൽ ഷോപ്പിങ്ങ് കോംപ്ലക്സ്, രണ്ട് കുരിശ്ശിൻ തൊട്ടികളും ഉൾപ്പെടെ 6 ഏക്കർ സ്ഥലവും ഉണ്ട്. സമീപ ഇടവകകളായ ചാത്തമറ്റം കർമ്മേൽ, ചാത്തമറ്റം ശാലേം, പുളിന്താനം, മുടവൂർ, കോതമംഗലം ഇടവകകളും അദ്ദേഹത്തിന്റെ നിയമോപദേശം സ്വീകരിച്ച് പ്രവർത്തിച്ചു.

ദീർഘകാലം സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായും ഇദ്ദേഹം പ്രവർത്തിച്ചു. പോത്താനിക്കാട് കേന്ദ്രമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത സ്ഥിരം പ്രസിഡന്റായി സെന്റ് മേരീസ് ഹോസ്പ്പിറ്റൽ അസോസിയേഷനും ആരംഭിച്ചു.

പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റായി 16 വർഷക്കാലം പ്രവർത്തിച്ച ശ്രീ എൻ. എം വറുഗ്ഗീസ് (കുഞ്ഞ് ചേട്ടൻ ) പോത്താനിക്കാട് ഗവ. ഹോസ്പ്പിറ്റൽ, പോലീസ് സ്റ്റേഷൻ, ഇലക്ട്രിസിറ്റി ഓഫീസ്, ടെലഫോൺ എക്സേഞ്ച്, ഫാർമേഴ്സ് കോർപ്പറേറ്റീവ് ബാങ്ക്, അന്ധനിതകൾക്കായുള്ള പുനരധിവാസ കേന്ദ്രം എന്നിവ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പോത്താനിക്കാട് സ്ഥാപിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Fr കെ. കെ. മർക്കോസ്,

വികാരി : ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പോത്താനിക്കാട്.

error: Thank you for visiting : www.ovsonline.in