യാക്കോബായ സഭയുടെ സെക്രട്ടറി അഡ്വക്കേറ്റ് പീറ്റർ ഏലിയാസിൻ്റെ വാദം കളവ്‌ എന്ന് മൂവാറ്റുപുഴ പോലീസ്

യാക്കോബായ സഭയുടെ സെക്രട്ടറി അഡ്വക്കേറ്റ് പീറ്റർ ഏലിയാസിൻ്റെ വാദം കളവ്‌ എന്ന് മൂവാറ്റുപുഴ പോലീസ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ലേ ഭരണഘടന വ്യാജമാണെന്നും കോതമംഗലം മാർതോമ ചെറിയപള്ളി വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഭരണഘടന പരിശുദ്ധ ബാവാ തിരുമേനിയും തോമസ് പോൾ റമ്പാച്ചനും ഗൂഢാലോചന നടത്തി വ്യാജമായി ഉണ്ടാക്കിയതാണെന്നും ആയിരുന്നു പരാതി. ഇതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ അന്യായമായി സഹായിക്കുന്നു എന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു മതമൈത്രി ഭാരവാഹികളും കോതമംഗലം ചെറിയപള്ളിയിലെ വിഘടിത ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് വിശദമായി അന്വേഷണം നടത്തി. ഈ ഭരണഘടന കോടതികൾ അംഗീകരിച്ചിട്ടുണ്ടെന്നുള്ള കണ്ടെത്തലും അതുകൊണ്ടുതന്നെ അത് വ്യാജമല്ല എന്നുള്ള യാഥാർത്ഥ്യവുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്മേൽ ഇനി ഒരു അന്വേഷണവും തുടർനടപടികളും ആവശ്യമില്ല എന്നും മൂവാറ്റുപുഴ പോലീസ് കോടതിയെ ബോധിപ്പിച്ചു.

error: Thank you for visiting : www.ovsonline.in