Departed Spiritual FathersOVS - Latest NewsSAINTS

ഹ്രസ്വകാലംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ മഹാ പരിശുദ്ധൻ

രണ്ടാം മാർത്തോമായുടെ കാലത്ത് 1685 മലങ്കരയിൽ എത്തിയ വിദേശ മേൽപ്പട്ടക്കാരൻ. മലങ്കര സഭയുടെ സ്വാതന്ത്ര്യങ്ങളെ തടസ്സപ്പെടുത്താൻ പോർച്ചുഗീസുകാർ പൗരസ്ത്യ മെത്രാന്മാരുടെ ആഗമനം ദീർഘകാലം തടഞ്ഞിരുന്നു. എന്നാൽ ഇതിനു മുൻപ് തന്നെ പോർച്ചുഗീസുകാരെ ഡച്ചുകാർ പരാജയപ്പെടുത്തി ഇതറിയാതെ ഇവരിൽ നിന്നും രക്ഷപ്പെടാനായി മാർ ബസേലിയോസ് മാർ ഈവാനിയോസ് ഹിദായത്തുള്ള എന്നീ മെത്രാന്മാരും രണ്ട് പട്ടക്കാരും സൂറത്തിൽ ഇറങ്ങി കരമാർഗ്ഗം ആണ് മലങ്കര യിലേക്ക് വന്നത്.

മാർ ബസേലിയോസ് ആദ്യം പള്ളിവാസലിലും പിന്നീട് കോതമംഗലത്തും എത്തിച്ചേർന്നു. വന്നതിൻ്റെ പതിമൂന്നാം ദിവസം അവിടെ വച്ച് 1685 സെപ്റ്റംബർ 29 (കന്നി മാസം 19 ആം തീയതി) കാലംചെയ്തു കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ കബറടക്കപെട്ടു. തൻ്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌ ബാവ തൻ്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണസമയത്തും കബറടക്കത്തിലും അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.

ഇദ്ദേഹം മഫ്രിയാനായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇദ്ദേഹം നെസ്തോറിയൻ കാതോലിക്ക ആയിരുന്നു എന്നു ചിലർ വാദിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം വന്ന രണ്ട് വടക്ക് അർമേനിയകാർ ആരായിരുന്നുവെന്നും ചരിത്രം സാക്ഷിക്കുന്നുണ്ട്. മാർ യൽദോ മഫ്രിയാനോ കോതമംഗലത്ത് എത്തിയപ്പോൾ വനത്തിൽ വച്ച് കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ സമുദായത്തിൽ പെട്ട ഒരു യുവാവിനെ കാണുകയും അദ്ദേഹത്തോട് പള്ളിയിലേക്കുള്ള വഴി കാണിച്ചു തരുവാൻ ആവശ്യപെടുകയും ചെയ്തു. തൻ്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപൊകുമെന്ന് അയാൾ പറഞ്ഞപ്പോൾ യൽദോ ബാവ തൻ്റെ സ്ലീബാകൊണ്ട് നിലത്ത് ഒരു വൃത്തം വരക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ആ നായർ യുവാവിൻ്റെ സഹോദരി പ്രസവവേദനയാൽ ബുദ്ധിമുട്ടുന്ന കാര്യം യാത്രയ്ക്ക് ഇടയിൽ അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം പെരുന്നാളിന് ഇപ്പോഴും വഴികാണിക്കുന്നത് ആ നായർ കുടുംബമാണ്.

അദ്ദേഹത്തോടൊപ്പം വന്ന മാർ ഇവാനിയോസിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് 1685 സെപ്റ്റംബർ 24 (കന്നി മാസം 14-ന്) ഉയർത്തി എന്നും വാദമുണ്ട്. അദ്ദേഹം ചുരുങ്ങിയ കാലം മാത്രമേ ജീവിച്ചിരുന്നുവെങ്കിലും മലങ്കര നാടിനു മുഴുവനും പരിശുദ്ധനായി മാറ്റപ്പെട്ടു. 1947 നവംബർ രണ്ടാം തീയതി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് നിശ്ചയപ്രകാരം പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ തിരുമേനി പരിശുദ്ധ പരുമല തിരുമേനിയോടൊപ്പം ഇദ്ദേഹത്തെയും പരിശുദ്ധ പദവിയിലേക്ക് ഉയർത്തി. അദ്ദേഹത്തിൻ്റെ ഓർമ പെരുന്നാൾ ഒക്ടോബർ മാസം മൂന്നാം തീയതി സഭ ആചരിക്കുന്നു. copyright@ovsonline.in

സമാഹരിച് എഴുതിയത് :
Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

യൽദോ മാർ ബസേലിയോസ് മഫ്രിയാനൊ; മലങ്കരയുടെ തിരിനാളം