കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായും നാളാഗമവും സഭാ ചരിത്രത്തിൽ

മലങ്കര സഭയുടെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ നാളാഗമത്തിൻ്റെ രചയിതാവ് കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത പ. പത്രോസ് ത്രിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ വന്ന് വാഴിച്ച 6 മെത്രാപോലീത്തമാരിൽ ഒരാൾ ആണ്. 1877 മെയ് മാസം പതിനേഴാം തീയതി കുന്നംകുളം ചിറളയം പള്ളിയിൽ വച്ച് കൊച്ചി ഭദ്രാസന  മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. എന്നാൽ യഥാർത്ഥത്തിൽ ഇദ്ദേഹത്തെ ഭദ്രാസന മെത്രാപ്പോലീത്ത എന്ന നിലയിൽ ഭൂരിഭാഗം ഇടവകകളും അംഗീകരിക്കാതിരുന്നതിനാ ൽ ഭദ്രാസന ഭരണം സുഗമമായി നടത്താൻ ആയില്ല എന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു.

ഇദ്ദേഹം എഴുതിയ സഭ ചരിത്ര ഗ്രന്ഥമാണ് നാളാഗമം കണ്ടനാട് ഗ്രന്ഥവരി എന്നപേരിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ വിശദ്ധമായ മലങ്കര സഭയുടെ ചരിത്രം പ്രസ്തുത പുസ്തകത്തിൽ പരാമർശിക്കുന്നു. കുന്നംകുളം ചിറളയം മാർ ലാസറസ് പള്ളിയിൽ വച്ച് 1877 മെയ് 17-ന് (സുറിയാനി കണക്കിന് 1052 ഇടവ മാസം അഞ്ചാം തീയതി വ്യാഴാഴ്ച സ്വർഗ്ഗാരോഹണ പെരുന്നാൾ ദിവസം കൊച്ചി കോട്ടയിൽ മാർ പത്രോസ് ശ്ലീഹയുടെ പള്ളിയും അതിനുചുറ്റുമുള്ള പള്ളികളും അടങ്ങുന്ന ഭദ്രാസനത്തിൽ വേണ്ടി കരവട്ട് വീട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായും കണ്ടനാട് ദൈവ മാതാവിന്റെ പള്ളിയും അതിനുചുറ്റുമുള്ള പള്ളികളും അടങ്ങുന്ന ഭദ്രാസനത്തിനു വേണ്ടി മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായും വാഴിക്കപ്പെട്ടു. നേരത്തെ വാഴിക്കപ്പെട്ട 4 മേൽപ്പട്ടക്കാർ ഈ മേൽപട്ട വാഴ്ചയിൽ സഹകാർമികരായിരുന്നു. അന്ന് വിശുദ്ധ കുർബാന ചൊല്ലി തികച്ചത് മുറ്റത്തിൽ പൗലോസ് മാർ ഇവാനിയോസ് ആയിരുന്നു. അതിനു പ്രകാരമുള്ള സ്താത്തിക്കൊനും അവർക്ക് എഴുതിക്കൊടുത്തു

മാർ ദിവന്നാസിയോസ് മെത്രാപോലീത്ത സ്വന്തം ഇടവകയായ കണ്ടനാട് പള്ളിയുടെ ഒരു മുറിയിൽ താമസിച്ച് അവിടെ വിശുദ്ധ കുർബാന അർപ്പിച്ചു പോന്നു. 1886 ഒക്ടോബർ രണ്ടിന് കാലംചെയ്തു തിരുവാങ്കുളത്തിനടുത്ത് ഉള്ള കടുങ്ങമംഗലം പള്ളിയിൽ കബറടക്കപ്പെട്ടു.

നാളാഗമം

കൊച്ചി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദീവന്നാസിയോസ് തിരുമേനി എഴുതിയ 1557 പേജുള്ള മഹത്തായ സമകാലിക കുറിപ്പുകളാണ് നാളാഗമം. നാളാഗമത്തിൻ്റെ മൂലരൂപം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന കഡുംഗമംഗലം പത്രോസ് പൗലോസ് പള്ളി സൂക്ഷിച്ചിരിക്കുന്നു. മാർ സെമാവൂൻ ദിവന്നാസിയോസുമായി ബന്ധമുള്ള ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ കാലം ചെയ്ത തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കൈവശമുണ്ടായിരുന്ന കൃതിയുടെ പകർപ്പാണ് പത്രോസ് പാത്രിയർക്കീസിനെ പരിഷ്കാരങ്ങൾ എന്ന് ഡോക്ടർ എം കുര്യൻ തോമസ് പുസ്തകത്തിൽ പഠനത്തിനായി എടുത്തിരിക്കുന്നത്. നാളാഗമം എന്ന പുസ്തകത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ പത്രോസ് പാത്രിയർക്കീസിൻ്റെ പരിഷ്കാരങ്ങൾ എന്ന പുസ്തകത്തിൽ ഡോക്ടർ എം. കുര്യൻ തോമസ് നൽകിയിട്ടുണ്ട്.

എഴുതിയത് : Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

അവലംബം :
1. നാളാഗമം
2. പത്രോസ് പാത്രിയർക്കിസിന്റെ പരിഷ്‌കാരങ്ങൾ -Dr.എം. കുര്യൻ തോമസ്
3. ഓർത്തഡോക്സ്‌ ‌ സഭാ വിഞ്ജാനകോശം

error: Thank you for visiting : www.ovsonline.in