മാസ്ക്കും സാനിട്ടൈസറും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

പത്തനംതിട്ട: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ നിലക്കൽ അടൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, ദുരിതാശ്വാസ മേഖലയിലേക്കുമായി ആദ്യ ഘട്ടമായി 2,500 മാസ്ക്കുകളും, 200 സാനിട്ടൈസറുകളും , ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷണ സാധനങ്ങളും വീണാ ജോർജ്ജ് എം.എൽ.എക്ക് കൈമാറി. യുവജന പ്രസ്ഥാനം കേന്ദ്ര സെക്രട്ടറി സോഹിൽ വി. സൈമണിൽ നിന്നും എം.എൽ.എ കിറ്റുകൾ ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കൈത്താങ്ങായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പ്രസ്ഥാനത്തിന് കഴിയട്ടെ എന്നും എം.എൽ.എ ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഫിന്നി മുള്ളനിക്കാട് സന്നിഹിതൻ ആയിരുന്നു.

error: Thank you for visiting : www.ovsonline.in