OVS - Latest NewsSAINTS

മാർ ശെമവൂൻ ദെസ്തുനി – തീവ്ര തപോനിഷ്ഠയുടെ മൂർത്തിഭാവം

തീവ്ര തപോനിഷ്ഠയിൽ അഗ്രഗണ്യനായിരുന്ന മാർ സെമവൂൻ ദെസ്തുനി, ഇപ്പോൾ അധാന പ്രെവിശ്യയിലെ, കോസൻ എന്ന തുർക്കി പട്ടണമായ സിസിൽ ആണ് ജനിച്ചത്.

അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ആടുകളെ മേയ്ക്കുന്നവരായിരുന്നു. ലാളിത്യത്തിന്റെ മകുഡോധാഹരണമായ മാർ സെമവൂൻ ദെസ്തുനി ഹെയോഡോറസ് എന്ന സന്യാസി ശ്രേഷ്ഠൻ്റെ കീഴിൽ ഏകദേശം 10 വർഷക്കാലം സന്യാസജീവിതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. A.D.403 ഇൽ സന്യാസ പട്ടം സ്വീകരിച്ചെന്നു കരുതപ്പെടുന്നു.

ആദ്യം ഒരു മഠവും, പിന്നീട് വലിയ ഒരു പർവതത്തിൻ്റെ ചെരിവുകളിൽ ഉണ്ടായിരുന്ന ഇടുങ്ങിയ ഒരു പാറക്കെട്ടും തന്റെ തപസ്സനുഷ്ഠിക്കാനുള്ള ഇടങ്ങളായി അദ്ദേഹം കണ്ടെത്തി. എളിമയും താഴ്മയും അഭ്യസിച്ചിരുന്ന ഈ പുണ്യവാൻ ഒരാഴ്ചക്കാലം വരെ ഭക്ഷണമോ വെള്ളമോ കുടിക്കാതെ പോലും പ്രാർഥിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഉപദേശവും പ്രാർത്ഥനയും അന്വേഷിച്ചു നാനാദിക്കിൽനിന്നും വിശ്വാസികൾ എത്തിക്കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ താപസനുഷ്ടാനത്തിനു വിഘ്നം വരുത്തിയതിനാൽ, തന്റെ ദൈവ ബന്ധത്തിൽ നിന്ന് അദ്ദേഹം അകന്നു പോകുന്നു എന്ന ചിന്ത അദ്ദേഹത്തെ അലട്ടി.

അതിനാൽ തന്നെ പിന്നീട് അദ്ദേഹം ഒരു കൽത്തൂണിൽ തപസ്സു ചെയ്യാൻ തുടങ്ങി. സന്ദർശകരിൽ നിന്നും രക്ഷ നേടാനായി ഉയർത്തിയ കൽത്തൂണിൻ്റെ ഉയരം 6 അടിയിൽ നിന്ന് ക്രമേണ 36 അടിയായി മാറി. തോൽകൊണ്ടുള്ള വസ്ത്രവും ഒരു ശിരോവസ്ത്രവുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. കൽതൂണിലുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനാജീവിതം “എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും വിശക്കുകയില്ല, ദഹിക്കുകയുമില്ല “:എന്ന ദൈവ വചനം അന്വർത്ഥമാക്കത്തക്കവിധത്തിൽ ആയിരുന്നു.

നിന്ന് കൊണ്ടാണ് അദ്ദേഹം പ്രാർത്ഥിച്ചിരുന്നത്. ആ നിഷ്ഠയെ ശാരീരിക അസ്വസ്ഥതകളോ, ലൗകിക പ്രലോഭനങ്ങളോ അലട്ടിയില്ല. രോഗം ദൈവ നിയോഗമാണെന്നും, സൗഖ്യം ദൈവിക കൃപയുടെ ആവാസമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. രോഗാവസ്ഥയിൽ പോലും അദ്ദേഹം തന്റെ പ്രാർത്ഥന മുടക്കുവാൻ തയ്യാറായില്ല. തന്റെ സന്ദർശകർക്കു ചില സമയങ്ങളിൽ ഉപദേശം കൊടുക്കുവാനും അദ്ദേഹം ശ്രമിച്ചു. 56 വർഷത്തെ താപസ ജീവിതത്തിനും 37 വർഷത്തെ. സ്‌തൂപവാസത്തിനും ഒടുവിൽ A. D. 459 ഇൽ അദ്ദേഹം താൻ ജീവിതം സമർപ്പിച്ച ക്രിസ്തുവിനോട് ചേർക്കപ്പെട്ടു.

(നിന്ന് കൊണ്ടു പ്രാർത്ഥിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ ശരീരം കുനിഞ്ഞതായി ശിഷ്യൻ പ്രാർത്ഥനയിൽ കണ്ടു) (* അദ്ദേഹം തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന സ്‌തൂപവും അത് നിലനിന്നിരുന്ന ദേവാലയവും 2016 മെയ്‌ 12 -നു നടന്ന ഒരു മിസൈൽ ആക്രമണത്തിൽ തകർന്നു ) (*According to Google Wikipedia Information )

ഇദ്ദേഹത്തിൻ്റെതായ ചില എഴുത്തുകൾ സുറിയാനിയിൽ ലഭ്യമായുണ്ട്.

“ദെസ്തുനി’ എന്ന പദം “എസ്തുനോയോ” എന്ന സുറിയാനി പദത്തിൽ നിന്നും ഉത്ഭഭിച്ചതാണ്. ‘”തൂണുകാരൻ, സ്തൂപവാസി, തൂണിൽ തപസ്സുചെയ്യുന്നവൻ” എന്നൊക്ക ആണ് ഈ വാക്കിൻ്റെ അർത്ഥം.

സമാഹരിച്ചത്: Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ