OVS - Latest NewsSAINTS

കുപ്രൊസിലെ മാർ എപ്പിഫാനിയോസ്; പുരാതന ഭക്തിയുടെ അവസാന ശേഷിപ്പ്

വിശ്വാസ സത്യത്തിലുള്ള വലിയ തീക്ഷ്ണതയിലൂടെ സഭകളെ വളർത്തിയ മഹാ ശ്രേഷ്ഠൻ, ദരിദ്രരോടുള്ള സ്നേഹവും ദാനധർമ്മത്തിലൂടെയും സ്വന്തം ജീവിതം ദൈവത്തിന് വേണ്ടി ത്യാഗിച്ചവൻ, സ്വഭാവത്തിന്റെ ലാളിത്യത്തിലൂടെ ജനമനസ്സുകൾ കീഴടക്കിയവൻ എന്നിങ്ങനെ പല ആദരവുകളോടുകൂടിയും മാർ എപ്പിഫാനിയോസിനെ അറിയപ്പെടുന്നു.

യഹൂദ വംശജരായ മാതാപിതാക്കളിൽ നിന്നും ഏ ഡി 310 കാലഘട്ടത്തിലാണ് പാലസ്തീനിലെ ബെസംദുക് എന്ന ചെറുഗ്രാമത്തിൽ എപ്പിഫാനിയോസ് ഭൂജാതനായി. റോമൻ ചക്രവർത്തിനി ഹൊനോറിയ അദ്ദേഹത്തിൻ്റെ സഹോദരിയായിരുന്നു. യഹൂദ വംശജനായ അദ്ദേഹം ചെറുപ്പത്തിൽ തന്നെ മികച്ച വിദ്യാഭ്യാസം നേടി. ലൂസിയൻ എന്ന ഒരു സന്യാസി തൻ്റെ വസ്ത്രം ഒരു പാവപ്പെട്ട വ്യക്തിക്ക് നൽകിയതെങ്ങനെയെന്ന് കണ്ട ശേഷമാണ് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ ആഗ്രഹിച്ചത്. സന്യാസിയുടെ ദാനശീലങ്ങളും, ക്രിസ്തീയ വിശ്വാസ സത്യത്തിലും ആകാംഷകൾ ഉളവായ എപ്പിഫാനിയോസ് തുടർന്നുള്ള ജീവിതം ക്രിസ്തുമത വിശ്വാസത്തിൽ പഠിക്കുവാനും ജീവിക്കുവാനും തിരുമാനിച്ചു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എപ്പിഫാനിയോസ് മഹാ ശ്രേഷ്ഠ മുനിയായ വിശുദ്ധ ഹിലാരിയൻ്റെ ശിഷ്യനായി മഠത്തിൽ പ്രവേശിച്ച് സന്യാസ ജീവിതമാരംഭിച്ചു. ഹിലാരിയോണിൻ്റെ മാർഗനിർദേശപ്രകാരം എപ്പിഫാനിയോസ് സന്യാസജീവിതത്തിൽ കൂടുതൽ ആകൃഷ്ടനായി. ഗ്രീക്ക് പുസ്തകങ്ങൾ പകർത്തുന്നതിൽ അദ്ദേഹം കുടുതൽ സമയം കണ്ടെത്തിയിരുന്നു. സന്യാസസമരങ്ങളും അദ്ദേഹത്തിൻ്റെ സദ്‌ഗുണങ്ങളും മാനിച്ച് വിശുദ്ധ എപ്പിഫാനിയസിന് അത്ഭുതകരമായ സമ്മാനങ്ങളും ആദരവുകളും ലഭിച്ചിരുന്നു.

മനുഷ്യൻ്റെ മഹത്വം ഒഴിവാക്കാനായി അദ്ദേഹം മഠം വിട്ട് സ്പാനിഡ്രിയൻ മരുഭൂമിയിലേക്ക് പാലായനം ചെയ്തു. മരുഭൂമിയിലേക്കുള്ള എപ്പിഫാനിയോസിൻ്റെ യാത്രയിൽ കവർച്ചക്കാർ അദ്ദേഹത്തെ മൂന്നുമാസത്തോളം ബന്ദിയാക്കി. കവർച്ചക്കാരുടെ ഇടയിൽ അവരുടെ മാനസാന്തരത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ വിശുദ്ധൻ കൊള്ളക്കാരിൽ ഒരാളെ യഥാർത്ഥ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അവർ എപ്പിഫാനിയോസ് ഒരു വിശുദ്ധനായ സന്യാസിയാണ് എന്ന് മനസ്സിലാക്കി വിട്ടയച്ചപ്പോൾ കൊള്ളക്കാരനിൽ ഒരുവൻ എപ്പിഫാനിയോസിനോപ്പം ചേർന്നു. വിശുദ്ധ എപ്പിഫാനിയസ് അവനെ മഠത്തിലേക്ക് കൂട്ടി കൊണ്ടുപോയി യോഹന്നാൻ എന്നു പേരിൽ അവനെ സ്നാനപ്പെടുത്തി. അന്നുമുതൽ അദ്ദേഹം വിശുദ്ധ എപ്പിഫാനിയസിൻ്റെ വിശ്വസ്തനായ ഒരു ശിഷ്യനായിത്തീർന്നു. തൻ്റെ ഉപദേഷ്ടാവിൻ്റെ ജീവിതവും അത്ഭുതങ്ങളും അദ്ദേഹം ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തി.

വിശുദ്ധ എപ്പിഫാനിയസിൻ്റെ നീതിപൂർവ്വമായ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ മഠത്തിനപ്പുറത്തേക്ക് കൂടുതലായി വ്യാപിച്ചു. വിശുദ്ധൻ തൻ്റെ ശിഷ്യനായ യോഹന്നാനോടൊപ്പം രണ്ടാം തവണ മരുഭൂമിയിലേക്ക് വീണ്ടും പാലയനം ചെയ്തു. മരുഭൂമിയിൽ പോലും അദ്ദേഹത്തിൻ്റെ പ്രർത്ഥന ജീവിതത്തിൽ കൂടുതൽ ആകൃഷ്ടരായ ശിഷ്യന്മാർ അവൻ്റെ അടുക്കലേക്ക് വരാൻ തുടങ്ങി. അതിനാൽ അവൻ അവർക്കുവേണ്ടി ഒരു പുതിയ മഠം സ്ഥാപിച്ചു. ഒരു നിശ്ചിത സമയത്തിനുശേഷം വിശുദ്ധ എപ്പിഫാനിയസ് ജറുസലേമിലെ പുണ്യ ആരാധനാലയങ്ങളിലേക്ക് ഒരു തീർത്ഥാടനം നടത്തി. തുടർന്ന് സ്പാനിഡ്രിയൻ മഠത്തിലേക്ക് അദ്ദേഹം മടങ്ങി എത്തി. ദൈവിക വിശ്വസത്തിലും പ്രർത്ഥനയിലൂടെയും മുപ്പതു വർഷത്തോളം അദ്ദേഹം മഠത്തെ നയിച്ചു. അക്കാലത്ത് അദ്ദേഹം അറിവിലും വിശ്വാസത്തിലും കൂടുതൽ നേട്ടം നേടുകയും എബ്രായ, സുറിയാനി, ഈജിപ്ഷ്യൻ, ഗ്രീക്ക്, ലാറ്റിൻ തുടങ്ങി നിരവധി ഭാഷകൾ സംസാരിക്കാനുള്ള കഴിവ് നേടുകയും ചെയ്തു.

കുപ്രൊസിലെ മെത്രാപ്പോലീത്തായുടെ മരണത്തെ ആ സ്ഥാനത്തേക്ക് വരാൻ ആവശ്യപ്പെട്ട് ലൈസിയയിലെ ആളുകൾ പോളിബിയോസ് എന്ന സന്യാസിയെ വിശുദ്ധ എപ്പിഫാനിയസിൻ്റെ അടുത്തേക്ക് അയച്ചു.  ഏ ഡി 367-ൽ നടന്ന സലമീസിലെ കൗൺസിലിൽ കുപ്രൊസിലെ പുതിയ മെത്രാപ്പോലീത്താ പട്ടികയിലേക്ക് എപ്പിഫാനിയോസിൻ്റെ പേരും തിരഞ്ഞെടുത്തു. പ്രർത്ഥനയിലൂടെ ലഭിച്ച ദർശനത്താൽ ഹിലാരിയൻ വിശുദ്ധ എപ്പിഫാനിയസിനെ സലാമീസിലേക്ക് അയച്ചു. ഏ ഡി 368-ൽ കുപ്രൊസിലെ മെത്രാപ്പോലീത്തയായി വിശുദ്ധ എപ്പിഫാനിയോസ് സ്ഥാനാരോഹണം ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെ സംരക്ഷിക്കുന്ന പല ചർച്ചകൾക്ക് പങ്കെടുക്കാൻ മാർ എപ്പിഫാനിയസ് ചല പ്രദേശങ്ങൾ സഞ്ചരിച്ചു. ഏ ഡി 376-ൽ കൂടിയ അന്ത്യോക്യയിലെ സിനഡിൽ അദ്ദേഹം പങ്കെടുത്തു, അവിടെ അപ്പോളിനേറിയനിസത്തിൻ്റെ മതവിരുദ്ധതയ്‌ക്കെതിരെ ത്രിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു .ഏ ഡി 382-ൽ റോമിൽ കൂടിയ ഒരു സുപ്രധാന കൗൺസിലിൽ മാർ എപ്പിഫാനിയോസ് പങ്കെടുത്തിരുന്നു.

വിശ്വാസത്തോടുള്ള അതിയായ തീക്ഷ്ണത, ദരിദ്രരോടുള്ള സ്നേഹവും ദാനധർമ്മവും സ്വഭാവത്തിൻ്റെ ലാളിത്യവും കാരണം വിശുദ്ധ എപ്പിഫാനിയസ് മഹത്തായ പ്രശസ്തി നേടിയെടുത്തു. തൻ്റെ ചില പുരോഹിതരുടെ അപവാദവും ശത്രുതയും അദ്ദേഹം വളരെയധികം അനുഭവിച്ചു. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വിശുദ്ധി കാരണം പരിശുദ്ധാന്മാവിൻ്റെ പരിശുദ്ധാത്മാവിൻ്റെ വരവ് ദർശിക്കുവാൻ വിശുദ്ധ എപ്പിഫാനിയസിന് ഭാഗ്യം ലഭിച്ചിരുന്നു. ഒരിക്കൽ എപ്പിഫാനിയോസ് ദിവ്യരഹസ്യം ആഘോഷിക്കുമ്പോൾ അവൻ പരിശുദ്ധാന്മാവിൻ്റെ ദർശനം കണ്ടില്ല. ഒരു പുരോഹിതൻ്റെ ആത്മീയതയിലുള്ള അഭംഗിയാണ് ഇതിന് കാരണം എന്ന് അദ്ദേഹം സംശയിച്ചു. നിശബ്ദമായി ആ പുരോഹിതനോടു പറഞ്ഞു: “മകനേ, പുറപ്പെടുക, കാരണം ഇന്ന് ഈ ബലിയർപ്പണത്തിന് പങ്കെടുക്കാൻ നിങ്ങൾ യോഗ്യരല്ല.” ഈ സമയത്ത്, ശിഷ്യനായ യോഹന്നാൻ്റെ പല രചനകളും പൊട്ടിപ്പുറപ്പെടുന്നു. വിശുദ്ധ എപ്പിഫാനിയസിൻ്റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ രേഖകൾ അദ്ദേഹത്തിൻ്റെ മറ്റൊരു ശിഷ്യനായ പോളിബിയോസും രചിച്ചു.

യുഡോക്സിയ ചക്രവർത്തിയുടെയും അലക്സാന്ദ്രിയയിലെ പാത്രിയർക്കീസ് ​​മാർ തിയോഫിലോസിൻ്റെയും ഗൂഡാലോചനകളിലൂടെയുണ്ടായ ചില നീക്കങ്ങൾ വിശുദ്ധ എപ്പിഫാനിയസിനെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. ഏ ഡി 402-ൽ എപ്പിഫാനിയസ് കോൺസ്റ്റാന്റിനോപ്പിളിലേക്ക് യാത്ര ചെയ്യ്തത് തിയോഫിലസിനെ പിന്തുണയ്ക്കുന്നതിനായിട്ടായിരുന്നു. എപ്പിഫാനിയോസ് തൻ്റെ ഒറിജനിസ്റ്റ് വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്നവരെ ക്ഷണിച്ചു. ക്രിസോസ്റ്റോമിനെതിരെ തിയോഫിലസ് ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കിയ മാർ എപ്പിഫാനിയോസ് തിയോഫിലസ് ഉപദ്രവിച്ച സന്യാസിമാരെ അഭയം പ്രാപിക്കുകയും ചക്രവർത്തിയോട് അപേക്ഷിക്കുകയും ചെയ്തിട്ട് സലാമീസിലേക്ക് മടങ്ങാൻ തുടങ്ങി.

ഏ ഡി 403-ൽ സലാമിലേക്കുള്ള മടക്കയാത്രയിൽ അദ്ദേഹം തൻ്റെ ശിഷ്യന്മാക്ക് അവസാനമായി ദൈവിക കല്പനകളക്കുറിച്ചും ജീവരക്ഷയെക്കുറിച്ചുമുള്ള നിർദേശങ്ങൾ കൊടുത്തു. രണ്ട് ദിവസത്തിന് ശേഷം വിശുദ്ധ എപ്പിഫാനിയോസ് ദൈവത്താൽ ചേർക്കപ്പെട്ടു. സലാമിസിലെ വിശ്വസികൾ തങ്ങളുടെ ആത്മീയപിതാവിൻ്റെ ഭൗതീക ശരീരം അവർ തന്നെ പണിത പുതിയ പള്ളിയിൽ കബറടക്കി.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ
varghesepaul103@gmail.com

അവലംബം:
1. Jacobs, Andrew S. Epiphanius of Cyprus: A Cultural Biography of Late Antiquity.
2. Kim, Young Richard. Epiphanius of Cyprus: Imagining an Orthodox World