മരോട്ടിച്ചാൽ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശൂര്‍ ഭദ്രാസനത്തിലെ മരോട്ടിച്ചാല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കു 21 വര്‍ഷത്തിനു ശേഷം ദൈവ കരുണയാല്‍ ശാപമോക്ഷം.

ഇടവക 1934 മലങ്കര സഭ ഭരണഘടനാ പ്രകാരം മാത്രം ഭരിക്കപ്പെടണം എന്നും, 2017 ജൂലൈ 3ലെ ബഹു. സുപ്രീംകോടതി വിധി ഇ പള്ളിക്കും ബാധകമാണെന്നും, മലങ്കര സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ: യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത നിയമിക്കുന്ന വൈദികന് മാത്രമേ ഇടവകയുടെ ഭരണ, ആത്മീയ കാര്യങ്ങൾ നിർവ്വഹിക്കുവാൻ അവകാശം ഉള്ളു എന്നും ബഹു കേരള ഹൈക്കോടതി ഇന്ന് ഉത്തരവായി.
വിഘടിത യാക്കോബായ വിഭാഗം 1999 -ൽ സൃഷ്ഠിച്ച വൻ ക്രമാസമാധാനപ്രശ്നങ്ങളെ തുടർന്ന് പള്ളി RDO ഏറ്റെടുക്കുക ആയിരുന്നു. പള്ളിയുടെ ഇന്നത്തെ അവസ്ഥ അതിദയനീയമായി തുടരുന്നു, പഴയ പ്രൗഢിയോടെ ഈ ദൈവാലയം അധികം വൈകാതെ സ്വര്‍ഗ്ഗീയ ആരാധന മുഴങ്ങുവാന്‍ പോകുന്ന സുദിനത്തിന്നായി ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കാം

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 19 km കിഴക്കുമാറി മലയോരപ്രദേശമായ മരോട്ടിച്ചാലിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണിത്. തിരുവിതാംകൂറിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത മലങ്കര സഭയുടെ അരുമ സന്താനങ്ങളായ സത്യവിശ്വാസികളുടെ താല്പര്യപ്രകാരം അന്നത്തെ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ അധിപനായ അഭിവന്ദ്യനും ഭാഗ്യസ്മരണാർഹനുമായ പൗലോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ അനുവാദ പ്രകാരം വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ 1957-ൽ സ്ഥാപിതമായതും 1978-ൽ പുതുക്കി പണിതതുമായ പള്ളി ഇന്ന് പൂട്ടി കിടക്കുന്ന അവസ്‌ഥയിലാണ്. ദീർഘകാലം വ്യവഹാരത്തിൽ ആയിരുന്ന സഭയ്ക്ക് മാർഗ്ഗ നിർദേശം നൽകി 1995-ൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചു.സഭാ സമാധാനമായിരുന്നു കോടതിയുടെ ആത്യന്തിക ലക്ഷ്യം. ഈ സമാധാന ആഹ്വാനത്തെ ഉൾക്കൊള്ളാത്ത സഭാ നേതാക്കന്മാർ സ്ഥാനമാനങ്ങൾക്കും സ്വാർഥ ലാഭത്തിന്നുമായി പരമോനത നീതിപീഠത്തിന്റെ തീരുമാനങ്ങൾക്കും സഭാ ഐക്യത്തിനും എതിരായി ജനങ്ങളെ സങ്കടിപ്പിച്ച് ഇടവകയിൽ ഭിന്നതയും വിദ്വേഷവും വൈരാഗ്യവും വളർത്തി കൊണ്ടിരുന്നു. ഇടവകയിലെ ഒരു വിഭാഗം ജനങ്ങൾ ഇവരുടെ പ്രേരണ പ്രകാരം മലങ്കരയിൽ സമാധാനം ആഗ്രഹിച്ച ഇടവക മെത്രാപ്പോലീത്ത നി.വ. ദി .ശ്രീ.ഡോ.യൂഹാനോൻ മാർ മിലിത്തിയോസിനും വികാരിക്കും എതിരായി കുറ്റാരോപണം നടത്തുകയും ചെയ്തു. തുടർന്ന് 1999 മെയ് 23-ന് അർദ്ധരാത്രിയിൽ ദേവാലയത്തിൽ സായുധരായ ഒരു കൂട്ടം ജനങ്ങൾ കയറുകയും ആരാധനയ്ക്ക് തടസ്സo സൃഷ്ടിക്കുകയും ചെയ്തതിന്റെ ഫലമായി സമാധാനത്തിലും സാഹോദര്യത്തിലും ഒന്നായി പോയിരുന്ന ഈ ഇടവക രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് തർക്കം ഉന്നയിച്ചു. യാക്കോബായ വിഭാഗമായി തിരിഞ്ഞവർ പുതിയ ഒരു വൈദികനെ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഫലമായി 1999 ജൂൺ 13-ാംതിയ്യതി പള്ളി പൂട്ടപ്പെടുകയും ചെയ്തു.

error: Thank you for visiting : www.ovsonline.in