OVS - Latest NewsVideos

പരിശുദ്ധ സഭയും തിരുവെഴുത്തുകളും

“ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” സംഘടിപ്പിച്ച “സത്യവിശ്വാസ പാതയിൽ” എന്ന പഠന – പ്രബോധന ചർച്ച പരമ്പരയിലെ, ജൂലൈ 17 നു നടന്ന “പരിശുദ്ധ സഭയും തിരുവെഴുത്തുകളും” എന്ന ചർച്ച ഏറെ വിജ്ഞാനപ്രദമായി. തിരുവെഴുത്തുകളുടെ ആധികാരികതയും, പരിശുദ്ധ അപ്പോസ്തോലിക സഭകളുടെ തിരുവെഴുത്തു രുപീകരണത്തിലെ പങ്കും ചർച്ച ചെയ്യപ്പെട്ട സംവാദം മലങ്കര സഭയ്ക്ക് ഒരു വേറിട്ട അനുഭവമായി. അഹമ്മദ്‌ബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നുംകുളം സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയും, ബാംഗ്ലൂർ ഭദ്രാസന മെത്രാപോലീത്തയായ അഭിവന്ദ്യ. എബ്രഹാം മാർ സെറാഫിം തിരുമേനിയുമാണ് ഈ സംവാദത്തിലും, ചോദ്യോത്തരത്തിലും പങ്കെടുത്തത്.

ചർച്ച വിഷയം അവതരിപ്പിച്ച അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി, തിരുവെഴുത്തുകൾ എപ്രകാരമാണ് ഇന്ന് നമ്മൾ കാണുന്ന രൂപത്തിലേക്ക് പരിണാമം പ്രാപിച്ചത് എന്നത്, മോശയുടെ ന്യായപ്രമാണ കാലഘട്ടം മുതലുള്ള കാലാന്തരത്തിൽ കൂടെ സവിസ്തരം വിവരിക്കുകയുണ്ടായി. പരിശുദ്ധ സഭ കല്പിച്ചു നല്കിയതലാതെയുള്ള ഒരു ആധികാരികതയും വിശുദ്ധ ഗ്രന്ഥത്തിന്നില്ലായെന്നും, ബൈബിൾ എന്നത് വിവിധ കാലഘട്ടത്തിൽ, വ്യത്യസ്‍ത സാഹചര്യത്തിലും വീക്ഷണത്തിലും അനവധി ആളുകൾ എഴുതിയ ഒരു പുസ്‌തക സമാഹരണമാണ് എന്ന കൃത്യമായി അദ്ദേഹം സമർത്ഥിക്കുകയുണ്ടായി. എബ്രായ ഭാഷയിൽ എഴുതിയ പഴയ നിയമം മുതൽ, മലങ്കര സഭയുടെ കായംകുളം ഫിലിപ്പോസ് റമ്പാച്ചൻ മലയാളത്തിലേക്കു ആദ്യമായി നടത്തിയ തിരുവെഴുത്തുകളുടെ പരിഭാഷ, മലങ്കരയിലെ ഓർത്തഡോക്സ്‌ ബൈബിളിൻറെ പ്രവർത്തന പുരോഗതി എന്നത് ഉൾപ്പെടയുള്ള പ്രസ്കതമായ ചോദ്യങ്ങൾക്ക് അഭിവന്ദ്യ സെറാഫിം തിരുമേനിയും, അഭിവന്ദ്യ യൂലിയോസ്‌ തിരുമേനിയും വ്യകത്മായ മറുപടി നല്കിയത് പ്രേക്ഷകർക്ക്‌ വേറിട്ട അനുഭവുമായി .

മലങ്കര സഭയ്ക്ക് ഒരു തനതായ ഓർത്തഡോക്സ്‌ ബൈബിൾ ഉണ്ടാകേണ്ട ആവശ്യകതയിലേക്കു വിരൽചൂണ്ടിയ ചർച്ചയിൽ , ആ ചിരകാല സ്വപ്‍നം ഏറെ വൈകാതെ തന്നെ സാക്ഷാതീകരിക്കാൻ കഴിയും എന്ന ശുഭകരമായ ഒരു പ്രതീകഷയും അഭിവന്ദ്യ. എബ്രഹാം മാർ സെറാഫിം തിരുമേനി പങ്ക്‌ വെയ്‌ക്കയുണ്ടായി.

Part 1

Part 2