OVS - Latest NewsVideos

മലങ്കര സഭാതർക്കം വിശ്വാസപരമോ ?

“ശബരിമല കേസിൽ കക്ഷി ചേരാനുള്ള യാക്കോബായ വിഭാഗത്തിൻ്റെ അവസരവാദപരമായ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ, ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ, പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഃഖറോനോ ദിനത്തിൽ (ജൂലൈ 3) സംഘടിപ്പിച്ച ചർച്ച ഉള്ളടക്കം കൊണ്ടും, വിപുലമായ ചർച്ചാ വിഷയങ്ങൾ കൊണ്ടും, ലളിതമായ വ്യഖ്യാന ശൈലി കൊണ്ടും വിജ്ഞാനപ്രദവും, ആസ്വാദകരമായിരുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ അഭിവന്ദ്യ. സക്കറിയോസ്‌ മാർ നിക്കോവോളസ് തിരുമേനി, കോതമംഗലം മാർത്തോമൻ ചെറിയപള്ളി വികാരി വന്ദ്യ. തോമസ് പോൾ റമ്പാൻ എന്നിവർ പങ്കെടുത്ത ചർച്ചയിൽ മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. അലക്സ് എം കുറിയാക്കോസ് (അങ്കമാലി) മോഡറേറ്റായിരുന്നു. പൗരോഹത്യ ശുശ്രൂഷയിൽ സ്തുത്യർഹമായ നിലയിൽ 16 വർഷം പൂർത്തീകരിച്ച വന്ദ്യ തോമസ് പോൾ റമ്പാച്ചന് അനുമോദനം നേർന്ന തുടങ്ങിയ ചർച്ചയിൽ, മലങ്കര സഭയിലെ യാക്കോബായ വിഭാഗം നൂറ്റാണ്ടുകളായി നടത്തിയ സമുദായ കേസുകളിൽ ഒന്നും ഉയർത്താത്ത വിശ്വാസപരമായ പ്രശ്നം, അവർ കൂടി പങ്കാളിയായ നവോതഥാന മതിൽ പൊളിച്ചു കൊണ്ട് ഇപ്പോൾ ശബരിമല കേസിൽ പൊടുന്നനെ ഉയർത്തുന്നത് യാക്കോബായ നേതൃത്തിൻ്റെ അവസരവാദപരവും, ബുദ്ധിശൂന്യവുമായ അടവ് നയങ്ങളുടെ അവസാന പതിപ്പായി വിലയിരുത്തുകയുണ്ടായി.

ജനാധ്യപത്യവും, സുതാര്യതയും കടന്ന് ചെന്നിട്ടിലാത്ത, ഗോത്രവർഗ്ഗ മാതൃകയിലുള്ള ഏകാധിപതി ശൈലിയിൽ സഭയെ ഭരിക്കുന്ന, സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ അതിഭദ്രാസനം മാത്രമായ മലങ്കരയിലെ യാക്കോബായ വിഭാഗത്തെ, പുത്തൻകുരിശ് നേതൃത്വവും തങ്ങളുടെ സൗകര്യാർത്ഥം അരാജകത്വവും, അവകാശ നിഷേധങ്ങളും, വിശ്വാസ വ്യതിചലനങ്ങളും പാവം വിശ്വാസികളുടെ മുകളിൽ നിരന്തരം കെട്ടിയിറക്കുന്നതു കൃത്യമായി വരച്ചു കാട്ടുകയുണ്ടായി. എന്താണ് മലങ്കര സഭയിലെ വിശ്വാസമെന്നും, അതിൽ യാക്കോബായ വിഭാഗത്തിൻ്റെ വിശ്വാസ അന്തരങ്ങൾ, വിട്ടുവീഴ്ചകൾ, വ്യതിചലനങ്ങൾ ഒക്കെ സവിസ്തരം ചർച്ച ചെയ്യപ്പെട്ടു. മലങ്കര സഭയിലേക്കു മടങ്ങി വരുന്ന പുരോഹിതരെയും, വിശ്വാസികളെയും ഓർത്തഡോക്സ്‌ സഭ 1934 ഭരണഘടന ഉപയോഗിച്ച നിർവീര്യമാക്കി ഒതുക്കി നിർത്തും, എന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കുപ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു അഭിവന്ദ്യ. നിക്കോളവാസ് തിരുമേനി സ്വന്തം ജീവിതാനുഭവത്തിൽ നിന്നും വിവരിച്ച ആഴമേറിയ അനുഭവ സാക്ഷ്യം. കോതമംഗലം ഉൾപ്പെടെയുള്ള മലങ്കര സഭയുടെ തർക്ക ഇടവകകളിലെ കോടതി വിധി നടത്തിപ്പിന് തടസം സൃഷ്ടിക്കാൻ രാഷ്ട്രീയ ഇടപെടലുകൾക്കും അപ്പുറം, ഇടവകകളുടെ സമ്പത്തും, സ്ഥാപനങ്ങളും ദുരപയോഗം ചെയ്യുകയും, ഇതര മത സംഘടനകളുടെ സഹായത്തോടെയും, ഒത്താശയോടെയും കൂടെ അപകടകരമായ രീതിയിലുള്ള പോർമുഖങ്ങൾ തുറക്കുന്നതും കേരളത്തിലെ മതസൗഹാർദ്ധത്തിനു ഭീഷണിയും, നീതി ന്യായ വ്യവസ്ഥതിയെ വെല്ലുവിളിക്കുന്നതുമാണ് എന്ന് വിലയിരുത്തുകയുണ്ടായി.

Full Video